Webdunia - Bharat's app for daily news and videos

Install App

വിഷം കലർന്ന മത്സ്യം കേരളത്തിൽ എത്തിക്കുന്നതിനെതിരെ കർശന നടപടി; ഇന്ന് പിടികൂടിയത് 9000 കിലോ മീൻ

വിഷം കലർന്ന മത്സ്യം കേരളത്തിൽ എത്തിക്കുന്നതിനെതിരെ കർശന നടപടി

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (12:22 IST)
കേരളത്തിന്റെ അതിർത്തികളിൽ നിന്നും ഫോർമാലിൽ കലർന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
 
ഭക്ഷ്യ വസ്‌തുക്കളിൽ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്. ഇനിയും ഇത്തരം നടപടികൾ നടക്കാതിരിക്കാൻ വേണ്ടതായ നടപടികൾ ആയിരിക്കും ഈ വിഷയത്തിൽ സ്വീകരിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നു എന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാഗര്‍ റാണി എന്ന മിഷൻ തുടങ്ങിയത്.
 
ഈ അന്വേഷണത്തിലാണ് വിഷ വസ്‌തുക്കൾ അടങ്ങിയ മത്സ്യം കേരളത്തിലേക്ക് വരുന്നുണ്ടെന്ന കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്. സാഗർ റാണിയുടെ പ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് ഇത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ല. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള നടപടികള്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കെണമെന്നാണ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം എന്നും മന്ത്രി വ്യക്തമാക്കി.
 
തമിഴ്‌നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവടങളില്‍ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും, 2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മീന്‍ പിടികുടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments