Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപല്ല, പൾസർ സുനിയാണ് ഫ്രാങ്കോ: മാല പാർവതി

വലിയ ചട്ടകൂടുകൾക്കുള്ളിൽ കഴിയുന്ന കന്യാസ്ത്രീമാർ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിൽ സത്യമുണ്ട്: മാല പാർവതി

ദിലീപ്
, ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (08:27 IST)
ലൈംഗികമായി പീൻഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധവുമായി നടി മാലാ പാര്‍വ്വതി. നടന്‍ ദിലീപിന്‍റെ അറസ്റ്റുമായി ബന്ധപ്പെടുത്തിയാണ് സഭയ്ക്കെതിരെ മാലാ പാര്‍വ്വതിയുടെ വിമര്‍ശനം. 
 
ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു എന്നതു കൊണ്ട് ബിഷപ്പിനെയും അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ടെന്നും പള്‍സര്‍ സുനിയാണ് ഫ്രാങ്കോയെന്നും മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. 
മാല പാര്‍വ്വതിയുടെ പോസ്റ്റ്: 
 
ദിലീപിനെ അറസ്റ്റ് ചെയ്യാൻ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാൻ താമസിക്കും എന്ന വാദത്തിൽ ശരികേടുണ്ട്. പൾസർ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് കൊട്ടേഷൻ കൊടുത്തവരുണ്ടെങ്കിൽ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകൾക്കുള്ളിൽ കഴിയുന്ന കന്യാസ്ത്രീമാർ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കിൽ.. അതവർക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളത് കൊണ്ടാണ്. ഒരു പക്ഷേ മരണം പോലും അവർ മുന്നിൽ കാണുന്നുണ്ടാകാം. ഇരുട്ടറയിൽ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോൺവെന്റുകളിൽ നില നിൽക്കുന്നത്. അവർക്ക് വേണ്ടി നമ്മൾ ഉയർത്തുന്ന ശബ്ദത്തിന് ആക്കം പോര!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വായ മൂടെടാ പിസി’- പൂഞ്ഞാർ എം എൽ എയെ പഞ്ഞിക്കിട്ട് പാർവതിയും!