ദിലീപ് കേസിലെ മാഡം, എല്ലാത്തിനും പിന്നിൽ അവർ? - നമിത പറയുന്നു

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (14:37 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ ഉയർന്ന് വന്ന ഒരു പേരാണ് ‘മാഡം’. കേസിൽ ദിലീപുമായി ബന്ധമുള്ളയാളാണ് മാഡമെന്നും ആരോപണങ്ങളുയർന്നു. കാവ്യാ മാധവനും അവരുടെ അമ്മയ്ക്കും നേരെ നീണ്ട ആരോപണം ഒടുവിൽ അവസാനിച്ചത് നടി നമിത പ്രമോദിൽ ആയിരുന്നു. 
 
എന്നാൽ, കേസിൽ തന്നെ എല്ലാവരും ചേർന്ന് മാഡം ആക്കിയതാണെന്നും അപ്പോൾ താൻ പ്രിയൻ സാറിന്റെ തമിഴ് സിനിമയിൽ അഭിനയിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.’–നമിത വ്യക്തമാക്കി.
 
നേരത്തേ, നടി അക്രമിക്കപ്പെട്ട കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴച്ചുവെന്ന് നമിതവ്യക്തമാക്കിയിരുന്നു. മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ദിലീപ് നൽകിയ പ്രതിഫലമാണെന്നുമുള്ള രീതിയിലായിരുന്നു വാർത്ത. എന്നാൽ, അത് നമിതയാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങൾ തന്റെ പേരു ചേർത്ത് വാർത്തകൾ നൽകിയെന്ന് നമിത ആരോപിക്കുന്നു. 
 
കോടികള്‍ അക്കൗണ്ടിലേക്ക് വന്ന നടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പിന്നീട് ഈ നടി നമിത പ്രമോദാണെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തിന് ശേഷമോ കുറ്റപത്രത്തിലോ അന്വേഷണ സംഘം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞതേയില്ല.
 
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിവാചരണ തുടങ്ങിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും അടുത്തിടെ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചു. 
 
വ്യജവാർത്ത മനോ വിഷമം ഉണ്ടാക്കി കുടുംബത്തിന്റെ പിന്തുണയാണ് ഇതിൽ നിന്നും മറികടക്കാൻ സഹായിച്ചത്. വർത്തകൾ നൽകുമ്പോൽ മാധ്യമങ്ങൾ നീതിബോധം പാലിക്കണമെന്നും നമിത പറഞ്ഞു. സിനിമാ രംഗത്തെ പ്രശ്‌നങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് നമിത പ്രമോദ് അഭിമുഖത്തില്‍ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പേളിയെ ശ്രീനി തേയ്ക്കുമോ? സാബു പറഞ്ഞത് കാര്യമാക്കേണ്ടെന്ന് പേളി, കെട്ടിക്കാണിച്ച് കൊടുക്കാമെന്ന് ശ്രിനി!