വിവാഹത്തിന് വരൻ എത്തിയത് യുദ്ധ ടാങ്കിൽ, അന്തം വിട്ട് ആളുകൾ !

വെള്ളി, 30 ഓഗസ്റ്റ് 2019 (17:19 IST)
വിവാഹം മറക്കാനാവാത്ത ഒരു അനുഭവമക്കുന്നതിനായി പല തരത്തിലുള്ള വ്യത്യസ്തകൾ പരീക്ഷിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. വിവാഹ ഫോട്ടോ ഷൂട്ടുകളിൽ തുടങ്ങി വിവാഹത്തിന് എത്തുന്ന വാഹനങ്ങളിൽ വരെ ഇത്തരം വ്യത്യസതകൾ കാണാം പഞ്ചാബികളുടെ വിവാഹം ആണ് എങ്കിൽ പിന്ന് പറയുകയും വേണ്ട.
 
ലണ്ടനിൽ നടന്ന ഒരു പഞ്ചാബി വിവാഹം കണ്ട് അളുകളുടെ കണ്ണ് തള്ളിയിരിക്കുകയാണ്. കാരണം വിവാഹത്തിനായി വരൻ എത്തിയത് യുദ്ധ ടാങ്കറിലായിരുന്നു. ബർമിങ്ഹാമിലെ ബോൾട്ടണിനെ എക്സെലൻസി സെന്ററിലാണ് വരന്റെ വരവുകൊണ്ട് വ്യത്യസ്തമായ ഈ വിവാഹം നടന്നത്.

This is him actually on the tank as it drives down the street... pic.twitter.com/MSrZ9GXnyH

— AssedBaig (@AssedBaig) August 28, 2019
 
വരൻ വിവാഹത്തിനായി യുദ്ധ ടാങ്കറിന് മുകളിൽ ഇരുന്നാണ് വന്നത്. ഇതിന് അകമ്പടിയായി ലമ്പോർഗിനി കാറുകളും. വരൻ ടാറിന് മുകളിൽ ഇരുന്ന് വിവാഹ വേദിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അമ്മയെയും സഹോദരിയെയും പിഞ്ചുകുഞ്ഞിനെയും വെടിവച്ച് കൊലപ്പെടുത്തി 18കാരൻ, സംഭവം ഇങ്ങനെ