Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ ഉപയോഗത്തിനായി വീട്ടിൽ കഞ്ചാവ് വളര്‍ത്താം; വിധിയുമായി ഇറ്റലിയിലെ സുപ്രീം കോടതി

ഇറ്റലിയിൽ 1990 -കളിൽ നിർമ്മിച്ച നിയമപ്രകാരം മരിജുവാനയുടെ കൃഷിയും വിൽപ്പനയും നിരോധിച്ചിരുന്നു.

സ്വകാര്യ ഉപയോഗത്തിനായി വീട്ടിൽ കഞ്ചാവ് വളര്‍ത്താം; വിധിയുമായി ഇറ്റലിയിലെ സുപ്രീം കോടതി

റെയ്‌നാ തോമസ്

, വെള്ളി, 3 ജനുവരി 2020 (17:28 IST)
വ്യക്തികൾ സ്വകാര്യ ഉപയോഗത്തിനായി വീട്ടിൽ ചെറിയ അളവിൽ കഞ്ചാവ് വളർത്തുന്നത് നിയമപരമാണ് എന്ന് ഇറ്റലിയിലെ സുപ്രീം കോടതിയുടെ വിധി. ഈ മാസം 19 -നാണ് സ്വന്തം വീട്ടിൽ വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ ഉള്ളതിന് ക്രിമിനൽ കുറ്റം നേരിടുന്ന ഒരാളുടെ അപ്പീലിനെ തുടർന്ന് കോടതി വിധി പുറപ്പെടുവിച്ചത്.
 
ഇറ്റലിയിൽ 1990 -കളിൽ നിർമ്മിച്ച നിയമപ്രകാരം മരിജുവാനയുടെ കൃഷിയും വിൽപ്പനയും നിരോധിച്ചിരുന്നു. കഞ്ചാവിനെയും ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് ഈ നിയമം കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ, യാഥാസ്ഥിതികരിൽ ഇത് വൻ പ്രതിഷേധത്തിനാണ് ഏതായാലും വഴി ഒരുക്കിയത്.
 
നിലവിലെ വിധിയിൽ ചെറിയ അളവിൽ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിനാൽ കഞ്ചാവിന്‍റെ അളവ് എത്രവരെ ആകാം എന്നതും വ്യക്തമല്ല. അതുമൂലം വിധിയുടെ കൂടുതൽ വിശദ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ഏവരും. ആഴ്‍ചകൾക്ക് മുൻപ് മാത്രമാണ് ഇറ്റലിയിലെ പാർലമെന്‍റ് വീര്യം കുറഞ്ഞ നിയമപരമായ കഞ്ചാവിന്‍റെ ഉത്പാദനവും വിൽപ്പനയും നിയമവിധേയമാക്കാൻ വോട്ടുചെയ്തത്. എന്നാൽ അതിനെ എതിർത്ത ഇറ്റാലിയൻ സെനറ്റ് അതിനായുള്ള നിയമനിർമ്മാണം തടയുകയും ചെയ്‍തിരുന്നു. ഇതിന്റെ പിന്നാലെയാണ് ഈ വിധി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിയ അദ്യ വാഹനം സെൽടോസിന്റെ വില ഉയർത്തി, പുതിയ വില ഇങ്ങനെ !