Select Your Language

Notifications

webdunia
webdunia
webdunia
webdunia

18 വയസിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടി നടത്തികൊടുക്കരുതെന്ന് സൗദി,ലംഘിച്ചാൽ കർശന നടപടി

18 വയസിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടി നടത്തികൊടുക്കരുതെന്ന് സൗദി,ലംഘിച്ചാൽ കർശന നടപടി

അഭിറാം മനോഹർ

, ചൊവ്വ, 24 ഡിസം‌ബര്‍ 2019 (14:55 IST)
18 വയസിന് താഴെ നടത്തുന്ന വിവാഹങ്ങൾക്കെതിരെ കർശന നടപടികളുമായി സൗദി അറേബ്യ. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി നീതി മന്ത്രി ഡോ; വലീദ് ബിൻ മുഹമ്മദ് അൽ സമ്മാനി കോടതികൾക്ക് നിർദേശം നൽകി.
 
18വയസ്സിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടികൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിയമം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെ ബാധകമാണ്. ഇത്തരം കേസുകൾ ശ്രദ്ധയിൽ പെട്ടാൽ ഉചിതമായ കോടതികളിലേക്ക് റഫർ ചെയ്യണമെന്നും മന്ത്രി കോടതികൾക്കും ഉദ്യോഗസ്ഥർക്കും നൽകിയ നിർദേശത്തിൽ പറയുന്നു.
 
പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങൾക്ക് ഈ വർഷം സൗദി ഷൂറാ കൗൺസിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാക്കാരുടെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റർ ബിജെപിയുടെ കയ്യിലാണോ: കുമ്മനത്തിന് കമലിന്റെ മറുപടി