Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീഫ് വിഭവങ്ങൾ ഉണ്ടാക്കാൻ ഇനി പാചകകുറിപ്പ് തേടേണ്ട; മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ഹാക്കര്‍മാര്‍ ബിജെപി വെബ്‌സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി

സൈബർ ലോകത്തെ വിരുതന്മാർ ഹാക്ക് ചെയ്ത് പേജില്‍ മാറ്റങ്ങള്‍ വരുത്തി മനോഹരമായ ബീഫ് പാചക കുറിപ്പുകൾ ചേർത്തുകഴിഞ്ഞു .

Delhi BJP website
, വെള്ളി, 31 മെയ് 2019 (08:26 IST)
നിങ്ങൾ ബീഫ് വിഭവങ്ങൾ ഉണ്ടാക്കാൻ നെറ്റിൽ പാചക കുറിപ്പ് തേടുന്ന ആളാണോ, ആണെങ്കിൽ ഇനി ഒരു എളുപ്പമാർഗം ഉണ്ട്. കൂടുതൽ സൈറ്റുകൾ ഇതിനായി നോക്കേണ്ട ആവശ്യമില്ല. ബിജെപിയുടെ ഡൽഹി ഘടകത്തിന്റെ വെബ്‌സൈറ്റ് മാത്രം നോക്കിയാൽ മതിയാകും.ഇതിൽ സൈബർ ലോകത്തെ വിരുതന്മാർ ഹാക്ക് ചെയ്ത് പേജില്‍ മാറ്റങ്ങള്‍ വരുത്തി മനോഹരമായ ബീഫ് പാചക കുറിപ്പുകൾ ചേർത്തുകഴിഞ്ഞു .
 
വെബ്‌സൈറ്റിലെ ധാരാളം പേജുകളില്‍ മാറ്റം വരുത്തി പകരം ബീഫിന്റെ വ്യത്യസ്ത ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിനെ കുറിച്ചുള്ള കുറിപ്പുകളാണ് എഴുതി ചേര്‍ത്തത്. അതോടൊപ്പം ഹാക്ക്ഡ് ബൈ Shadow_V1P3R ‘. എന്ന സന്ദേശവും അയച്ചിട്ടുണ്ടായിരുന്നു. സൈറ്റിന്റെ ഹോം പേജില്‍ ബിജെപി എന്നതില്‍ മാറ്റം വരുത്തി പകരം ബീഫ് എന്നും ആക്കിയിട്ടുണ്ട്.
 
സൈറ്റിൽ കയറി ബിജെപിയെകുറിച്ച് കൂടുതല്‍ അറിയുക എന്ന എന്ന ഭാഗത്ത് നോക്കിയാൽ ബീഫിനെ കുറിച്ച് എന്നും ബിജെപിയുടെ ചരിത്രം എന്നുള്ളിടത്ത് ബീഫിന്റെ ചരിത്രം എന്നും മാറ്റം വരുത്തിയിരിക്കുകയാണ് ഹാക്കര്‍മാർ‍. ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്താണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവര്‍ണ ജാതിക്കാരന്റെ തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചു; ദലിത് യുവാവിനെ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി