ശരിയായ ഇസ്ലാമിന് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാനാകില്ല: ഹാദിയ

Webdunia
വെള്ളി, 20 ജൂലൈ 2018 (11:29 IST)
ശരിയായ ഇസ്ലാമിന് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാനാകില്ല എന്ന് ഹാദിയ. മാതാപിതാക്കളെ ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ പ്രതികരണത്തിൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം വീട്ടുകാരെ ഉപേക്ഷിച്ച് ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച ഷഹാനയെ വിമർശിച്ചാണ് ഹാദിയ ഇങ്ങനെ പറഞ്ഞതെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
സ്നേഹിച്ച് വിവാഹം കഴിച്ചതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണിയുണ്ടെന്ന് അറിയിച്ച് തിരുവനന്തപുരത്ത് ഹാരിസണും ഷെഹാനയും രംഗത്തെത്തിയിരുന്നു. പൊലീസ് കേസന്വേഷിക്കുകയും ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. 
 
എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ അങ്ങനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നിലെന്നും അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹാരിസൺ പറയുന്നു. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കവിനെപോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. 
 
തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി. എസ്ഡിപിഐക്കാര്‍ ക്വേട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാനെന്ന് ഷഹാന പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments