Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതമോ ജാതിയോ നോക്കിയല്ല ഞാനിവളെ പ്രേമിച്ചത്, നാളെ കെവിനെ പോലെ ഞാനും? പിന്നിൽ എസ് ഡി പി ഐ - വധഭീഷണിയില്‍ മിശ്രവിവാഹിതരുടെ വീഡിയോ

ഞങ്ങളെ കൊല്ലാന്‍ എസ്ഡിപിഐ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്

മതമോ ജാതിയോ നോക്കിയല്ല ഞാനിവളെ പ്രേമിച്ചത്, നാളെ കെവിനെ പോലെ ഞാനും? പിന്നിൽ എസ് ഡി പി ഐ - വധഭീഷണിയില്‍ മിശ്രവിവാഹിതരുടെ വീഡിയോ
, വ്യാഴം, 19 ജൂലൈ 2018 (08:16 IST)
സ്നേഹിച്ച് വിവാഹം കഴിച്ചതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണിയുണ്ടെന്ന് മിശ്രവിവാഹിതര്‍. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അറ്റില്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ പറഞ്ഞു.
 
എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ അങ്ങനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍. അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കവിനെപോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. 
 
തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി. എസ്ഡിപിഐക്കാര്‍ ക്വേട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാനെന്ന് ഷഹാന പറയുന്നു.
 
സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആറ്റിങ്ങല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലിതുള്ളി കാലവർഷം; ബാധിച്ചത് ഭീമമായ നഷ്‌ടം, കേരളം 113 കോടി അനുവദിച്ചു - കേന്ദ്രം ഇടപെടണമെന്ന് സർക്കാർ