Webdunia - Bharat's app for daily news and videos

Install App

ഹാപ്പി മഹിദിനം, ധോണിയെന്ന പോരാളി 38ന്റെ നിറവിൽ!

Webdunia
ഞായര്‍, 7 ജൂലൈ 2019 (11:43 IST)
മഹേന്ദ്ര സിംഗ് ധോണി അഥവാ ലോകക്രിക്കറ്റിലെ തന്നെ മാണിക്യം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി 38ന്റെ നിറവിൽ. ഇന്നു ജൻമദിനം ആഘോഷിക്കുന്ന ധോണിയെ ആദരിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രത്യേക വിഡിയോ പുറത്തിറക്കിയത് ഇന്നലെയാണ്. 
 
ഐസിസി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ധോണിക്ക് ആശംസകളര്‍പ്പിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തതോടെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ധോണിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പ് കൂടിയായിരിക്കും ഇത്.
 
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ കളിക്കാരനെന്നാണ് ധോണിയെ ഐസിസി തങ്ങളുടെ വീഡിയോയില്‍ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ പേരാണിത്, ലോകമെമ്പാടമുള്ള ലക്ഷക്കണക്കിന് പേരെ പ്രചോദിപ്പിക്കുന്ന പേരാണിത്, ഒരിക്കലും നിഷേധിക്കാനാവാത്ത പൈതൃകമാണ് ഈ പേര്, എംഎസ് ധോണിയെന്നത് വെറുമൊരു പേരല്ലയെന്നും വീഡിയോയില്‍ ഐസിസി പറയുന്നു.  
 
2004ൽ ബംഗ്ലാദേശിനെതിരെ അരങ്ങെറ്റം നടത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഒരാൾ പോലും അറിഞ്ഞ് കാണില്ല, ഈ സ്വർണമുടിക്കാരൻ ലോകക്രിക്കറ്റിലെ തന്നെ മികച്ച താരമായി മാറുമെന്ന്. തോൽ‌വി സമ്മതിക്കാൻ വിജയക്കുതിപ്പേറിയവനാണ് ധോണി. ഹപ്പി ബെർത്ത്‌ഡേ ധോണി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments