Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല: രമേശ് ചെന്നിത്തല

മോഹൻലാൽ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല: രമേശ് ചെന്നിത്തല

മോഹൻലാൽ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല: രമേശ് ചെന്നിത്തല
, ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (16:26 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സ്ഥാനാർത്ഥിയായി നടൻ മോഹൻലാൽ മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകൾക്ക് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹൻലാൽ അത്തരത്തിലൊരു വിഡ്ഢിത്തം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിൽ പോകുന്നവരെല്ലാം വിഡ്ഢികളാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തല നൽകിയ മറുപടി.
 
അതേസമയം, താൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത് വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുള്ള കാര്യത്തിനാണെന്ന് മോഹൻലാൽ മുമ്പ് പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു