Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹാനയ്ക്കും ഹാരിസണും ഒരുമിച്ച് താമസിക്കാമെന്ന് കോടതി

ഷഹാന ഇനി ഹാരിസണ് സ്വന്തം!

ഷഹാനയ്ക്കും ഹാരിസണും ഒരുമിച്ച് താമസിക്കാമെന്ന് കോടതി
, ശനി, 21 ജൂലൈ 2018 (09:20 IST)
മിശ്ര വിവാഹിതരായ ഹാരിസൺ-ഷഹാന ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കണ്ണൂർ മജിസ്ട്രേറ്റ് കോടതി അറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന വിട്ടുകാരുടെ പരാതിയെ തുട‍ർന്ന് ഷഹാനയെ പൊലീസ് ഹാജരാക്കിയിരുന്നു. ആരുടെ കൂടെ പോകാനാണ് താൽപ്പര്യം എന്ന് ചോദിച്ചപ്പോൾ ഹാരിസണൊപ്പം എന്നായിരുന്നു ഷഹാനയുടെ മറുപടി. 
 
കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയായ ഷഹാനയും തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഹാരിസണും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ആറ്റിങ്ങൽ കോടതിയുടെ നിർദ്ദേശ പ്രകാരം പൊലീസ് സംരക്ഷണത്തിലാണ് ഇരുവരും കോടതിയിൽ എത്തിയത്.  
 
ഷഹാനയുടെ ബന്ധുക്കളുടേയും എസ്ഡിപിഐ പ്രവർത്തകരുടേയും ഭീഷണിയുണ്ടെന്ന ഇരുവരുടെയും ആരോപണം ബന്ധുക്കള്‍ തള്ളി. തങ്ങളിലാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. എസ്ഡിപിഐ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഇരുവരും നവമാധ്യങ്ങളിലിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമന്യുവിന്റെ കൊലപാതകം; മുഹമ്മദിന് മുഴുവൻ പ്രതികളെ അറിയില്ല, ഗൂഢാലോചനയുടെ ചുരുളുകൾ അഴിക്കാൻ കഴിയാതെ പൊലീസ്