സുന്ദരനായ എന്റെ ഭർത്താവിന്റെ സൌന്ദര്യം ആരും കാണേണ്ട, അതെനിക്ക് മാത്രം അവകാശപ്പെട്ടതാണ്, ഭർത്താവിനെ പർദ്ദയണിയിച്ച് ഭാര്യയുടെ വാക്കുകൾ !

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (14:03 IST)
ഭര്യമാരെ പർദ്ദയണിയാൻ നിർബന്ധിക്കുന്ന ഭർത്താക്കൻ‌മാരെ കണക്കിന് ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ദ് മ്യൂലി വെഡ്സ് എന്ന ഫെയിസ്ബുക്ക് പേജ്. മുഖവും ശരീരവും മറയുന്ന തരത്തിൽ പർദ്ദയണിഞ്ഞിരിക്കുന്ന ഭർത്താവിനോടൊപ്പം നിനുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള നീണ്ട കുറിപ്പിൽ കപട സദാചാരത്തെ വലിച്ചുകീറുന്നുണ്ട്.
 
ഇതാണ് എന്റെ സുന്ദരനായ ഭർത്താവ്, പക്ഷേ നിങ്ങൾക്ക് അദ്ദേഹത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ സാധിക്കില്ല. അത് എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അവന്റെ സ്വപ്നങ്ങളുടെയും നേട്ടങ്ങളുടെയെല്ലാം അവകാശി ഞാൻ മാത്രമാണ്. അവനോട് വീട്ടിൽ ഇരിക്കാനാണ് ഞാൻ നിർദേശിക്കാറുള്ളത്. കാരണം ഈ ലോകം നന്നല്ല. എന്റെ ഭർത്താവ് പീഡനത്തിന് ഇരയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
 
പക്ഷേ എന്റെ കൂടെ പുറത്തുപോകുന്നതുകൊണ്ട് കുഴപ്പമില്ല. ഞങ്ങൾ ഒരുമിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കും. അപ്പോൾ പർദ്ദക്കുള്ളിൽ അവന്റെ ശരീരം ഒതുങ്ങി നിൽക്കുന്നത് കാണാനാണ് എനിക്കിഷ്ടം. ഇങ്ങനെ പോകുന്നു പേജിലെ നീണ്ട കുറിപ്പ്. ലിംഗ സമത്വത്തിനായി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങളിൽ പ്രതികരിക്കുന്ന പേജാണ് ദ് മ്യൂലി വെഡ്സ്, വിവാഹിതരായ രണ്ട് പേർ ചേർന്നാണ് ഈ പേജ് തുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments