Webdunia - Bharat's app for daily news and videos

Install App

ബിജെപി കൊള്ളക്കാരനെയും ക്രിമിനലിനെയും നിർത്തിയാൽപ്പോലും വോട്ട് ചെയ്യണമെന്ന് എംപിയുടെ ആഹ്വാനം, വിഡിയോ

Webdunia
ശനി, 26 ഒക്‌ടോബര്‍ 2019 (13:34 IST)
ജാർഖണ്ഡ്: ബിജെപി നിർത്തുന്ന സ്ഥാനാർത്ഥി കള്ളനാണെങ്കിലും കൊള്ളക്കാരനാണെങ്കിലും വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ജാർഖണ്ഡ് എംപി നിഷികാന്ത് ദുബെ. അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏത് തീരുമാനത്തെയും അംഗീകരിക്കണം എന്നും ദുബെയ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. 
 
'ബിജെപി മത്സരിപ്പിക്കുന്നത്, അംഗവൈകല്യമുള്ളയാളോ, കള്ളനോ, കൊള്ളക്കാരനോ, ക്രിമിനലോ ആകട്ടെ, അവരെ നമ്മൾ പിന്തുണക്കണം. അമിത് ഷായുടെയും, പ്രധാനമന്ത്രിയുടെയും തീരുമാനത്തിൽ നമ്മൾ വിശ്വസ്ഥരായിരിക്കണം. കാരണം ബിജെപി കളങ്കിത പാർട്ടിയല്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കും'. ദുബെ പറയുന്നു. പി ചിദംബരം ജയിലായതുപോലെ സോണിയ ഗാന്ധിയെയും മരുമകൻ റോബർട്ട് വാദ്രയെയും ജയിലിൽ അടച്ചു എന്ന വാർത്ത ഉടൻ കേൾക്കാം എന്നും നിഷികാന്ത് ദുബെ പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴിൽ തർക്കം തീർപ്പായി;തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു, തീരുമാനം തൊഴിൽമന്ത്രിയുടെ ഇടപെടലിൽ

കാഞ്ഞാണി-ഏനമാവ് റൂട്ടില്‍ ഗതാഗത നിയന്ത്രണം

ലൈംഗീകാരോപണങ്ങൾ തിരിച്ചടിയായോ?, സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷില്ല!

ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

അടുത്ത ലേഖനം
Show comments