Publish Date: Sat, 26 Oct 2019 (11:45 IST)
Updated Date: Sat, 26 Oct 2019 (11:50 IST)
കാൽനട യാത്രികർ നടുന്നുപോകുന്നതിനിടെ ഓടക്ക് മുകളിലൂടെ പണിതിരുന്ന നടപ്പത തകർന്നുവീണു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്കുകൾ സാരമല്ല. നടപ്പത തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
യാത്രികർ നടന്നുകൊണ്ടിരിക്കെ ഓടക്ക് മുകളിലൂടെ പണിതിരുന ഫൂട്‌പാത്ത് പെട്ടത് തകന്ന് ഓടയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ യാത്രികർ ഓടയിൽ വീണു. നടപ്പാതയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ദേഹത്ത് പതിച്ചാണ് ഇവർക്ക് പരിക്ക് പറ്റിയത്. നടപ്പാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്ന ചെറിയ കടയിലെ വസ്തുക്കളും ഓടയിഒലേക്ക് പതിക്കുന്നത് വീഡിയോയിൽ കാണാം.