ലോക്‌ഡൗണിൽ വഴിതടഞ്ഞ പൊലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ച് അംബാസെഡർ കാർ. തമിഴ്നാട്ടിലെ കൃഷ്ണിഗിരിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
വഴിതടഞ്ഞ് റോഡിന് കുറുകേയിട്ടിരുന്ന പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുന്ന അംബാസിഡർ കാർ വീഡിയോയിൽ കാണാനാകും. ഇടിയുടെ ആഘാതത്തിൽ ജീപ്പ് അൽപദൂരത്തേക്ക് നീങ്ങപ്പോയി. അംബാസെഡർ കാർ മനപ്പൂർവം തന്നെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചതാണെന്ന് വീഡിയോയിൽനിന്നും വ്യക്തമാണ്.