അടുത്ത ഓസ്കാർ ഇവന് തന്നെ; അന്തംവിട്ട അഭിനയവുമായൊരു കുതിര; വൈറലായി വീഡിയോ
മെക്സിക്കോയിലെ ഒരു ക്ലബ്ബിലെ സവാരിക്കാരനാണ് കുതിര.
Publish Date: Thu, 31 Oct 2019 (14:27 IST)
Updated Date: Thu, 31 Oct 2019 (14:30 IST)
ജോലി ചെയ്യാൻ മടിയുള്ള ഒരു കുതിര കാട്ടിക്കൂട്ടുന്ന പ്രകടനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മടികൂടി രക്ഷയില്ലാതായ കുതിര അതിൽ നിന്ന് രക്ഷപെടാൻ തെരഞ്ഞെടുത്ത ബുദ്ധിപരമായ നീക്കം കയ്യോടെ പിടികൂടിയിരിക്കുകയാണ് പരിശീലകൻ. ഇതിന്റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മെക്സിക്കോയിലെ ഒരു ക്ലബ്ബിലെ സവാരിക്കാരനാണ് കുതിര. ജിങ്‌ജാങ് എന്ന ഈ കുതിരയ്ക്ക് മാത്രം ഒരു പ്രത്യേകതയുണ്ട്. ഈയടുത്തായി സവാരിക്കായി ആര് അടുത്ത് എത്തിയാലും ജിങ്‌ജാങ് എടുത്തടിച്ച പോലെ നിലത്തു വീഴും.
എന്നിട്ട് ചത്ത പോലെ അനക്കമില്ലാത്ത ഒരു കിടപ്പാണ്. ചിലപ്പോൾ നാക്കൊക്കെ പുറത്തുവരുന്ന രീതിയിലായിരിക്കും കിടപ്പ്. ആദ്യമൊക്കെ പരിശീലകരും ജീവനക്കാരും ഇത് കണ്ട് പേടിച്ചിരുന്നു. പിന്നീടാണ് ജോലി ചെയ്യാതിരിക്കാനുള്ള ജിങ്‌ജാങിന്റെ തന്ത്രമാണിതെന്ന് മനസ്സിലായത്.