Publish Date: Fri, 20 Sep 2019 (11:31 IST)
Updated Date: Fri, 20 Sep 2019 (11:41 IST)
യുവനടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ഫെയ്‌സ്ബുക്ക് പേജിലൂടെ ഭഗത് തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. ഭഗതിന്റേയും ഷെലിന്റേയും രണ്ടാം വിവാഹമാണിത്.
‘ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ടു വരാന്‍ ഒരാള്‍ കൂടി,’- എന്ന അടിക്കുറിപ്പോടെ വിവാഹച്ചിത്രം ഭഗത് പങ്കുവച്ചു. മുന്‍ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും ഭഗത് പങ്കു വെച്ചിട്ടുണ്ട്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമയിലെത്തുന്നത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
എസ് ഹർഷ
Publish Date: Fri, 20 Sep 2019 (11:31 IST)
Updated Date: Fri, 20 Sep 2019 (11:41 IST)