Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നെ തടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു', ബൈക്കിന് മുന്നിൽ ചാടിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി മദ്യപൻ, വീഡിയോ

വാർത്തകൾ
, ബുധന്‍, 6 മെയ് 2020 (09:58 IST)
കൊലാർ: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് മദ്യക്കടകൾ തുറന്നപ്പോൾ നിരവധി അസ്വാഭാവിക സംഭവങ്ങളാണ് രാജ്യത്തിന്റെ പല ഭാാഗത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. ബൈക്കിന് മുന്നിൽ ചാടിയ പാമ്പിനെ മദ്യലഹരിയിൽ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കിയിരിയ്ക്കുകയാണ് യുവാവ്. കർണാടകയിലെ കൊലാറിലാണ് സംഭവം.
 
എന്റെ വഴി തടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു പാമ്പിന് നേരെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. മദ്യപിയ്ക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയെ മകൻ കാൺകെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയ വാർത്ത ഉത്തർപ്രദേശിൽനിന്നും പുറത്തുവന്നിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: മരണം 2,58,338, രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു