ഒരാഴ്ചയായി ഭർത്താവ് കുളിക്കുന്നില്ല, ഷേവ് ചെയ്യുന്നില്ല, സഹികെട്ടതോടെ 23കാരി വിവാഹ മോചനത്തിനായി കോടതിയിൽ

Webdunia
ശനി, 13 ഏപ്രില്‍ 2019 (13:30 IST)
ഭോപ്പാൽ: ഭർത്താവ് ഒരാഴ്ചയോലമായി ശരീരം വൃത്തിയാക്കതെ വന്നതോടെ സഹികെട്ട് 23കാരി വിവാഹ മോചനത്തിന് കോടതിയിൽ ഹർജി നൽകി. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്നുമാണ് ഇത്തരം ഒരു വാർത്ത. ശരീരം വൃത്തിയാക്കാൻ ഭർത്താവിനോട് പറഞ്ഞ് മടുത്തതോടെയാണ് യുവതി വിവാഹ മോചനവുമായി കോടതിയെ സമീപിച്ചത്.
 
കഴിഞ്ഞ എട്ട് ദിവസത്തോളമായി ഭർത്താവ് കുളിക്കുന്നതും ഷേവ് ചെയ്യുന്നതും ഒഴിവാക്കിയിരിക്കുകയാണ്. ശരീരം വൃത്തിയാക്കാൻ ആവശ്യപ്പെടുമ്പോൾ സുഗന്ധ ദ്രവ്യങ്ങൾ പൂശി ശരീരത്തിലെ ദുർഗന്ധം അകറ്റുക മാത്രമാണ് ചെയ്യുന്നത് എന്ന് യുവതി വിവാഹ മോചന ഹർജിയിൽ പറയുന്നു. ഒരു വർഷം മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. 
 
ഇരുവരും വ്യത്യസ്ത സമുദയങ്ങളിൽ പെട്ടവരാണ്. വിവാഹ മോചനം തടയാൻ ബന്ധുക്കൾ ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും വൃത്തിയില്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് യുവതി. ആറു മാസത്തേക്ക് പിരിഞ്ഞ് ജീവിക്കാനാ‍ണ് കോടതി ദമ്പതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് ശേഷം വിവാഹ മോചനം അനുവദിക്കാം എന്നും കോടതി വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments