Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയുടെ പരാതിയിൽ വാസ്തവമുണ്ട്: ദിലീപിനെതിരെ ഇടവേള ബാബു

നടിയും ദിലീപും പരസ്യമായി വഴക്കുണ്ടാക്കിയിട്ടുണ്ട്, ഇതോടെ കാവ്യ പിന്നെ മിണ്ടാതായി: ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി

ദിലീപ്
, വ്യാഴം, 28 ജൂണ്‍ 2018 (14:05 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ഇടവേള ബാബു പൊലീസിന് നൽകിയ മൊഴി പുറത്ത്. സിനിമയിലെ തന്റെ അവസരങ്ങൾ നടൻ ദിലീപ് ഇല്ലാതാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് നടി താരസംഘടനയായ അമ്മയിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഒന്നും എടുത്തിരുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടി ഇന്നലെ വ്യക്തമാക്കിയിരുന്നു. 
 
എന്നാൽ, അത്തരത്തിൽ ഒരു പരാതിയും അമ്മയിൽ ലഭിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ ഇടവേള ബാബു പറഞ്ഞത്. ഇതിന് വിപരീതമായ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് ഇടവേള ബാബു നൽകിയ മൊഴിയിൽ പറയുന്നു.
 
‘ ഒരു സ്‌റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി'- മൊഴിയില്‍ പറയുന്നു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ ഞെട്ടിച്ച് വീണ്ടും ഡബ്ല്യുസിസി; യോഗം വിളിക്കണമെന്ന് പാർവതിയും പത്മപ്രിയയും, ഉറച്ച നിലപാടോടെ അവൾക്കൊപ്പമെന്ന് നടിമാർ