ഇടുക്കിയിൽ ശക്തമായ മഴ; അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്, ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തും

ഇടുക്കിയിൽ ശക്തമായ മഴ; അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്, ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തും

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (10:43 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴയുടെ ശക്തികൂടുന്നതിനനുസരിച്ച് അണക്കെട്ടിലെ വെള്ളവും പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ ട്രയൽ റൺ നടത്തിയേക്കും. ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാവിലെ പത്ത് മണിക്ക് 2398.80 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 
 
വൃഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഉച്ചയാകുന്നതോടെ ജലനിരപ്പ് 2399 അടിയിലേക്കെത്താൻ സാധ്യതുയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രയൽ റണ്ണിന് കെ‌എസ്ഇ‌ബി തയ്യാറെടുക്കുന്നത്. ഒരു ഷട്ടർ തുറന്നാണ് ട്രയൽ റൺ നടത്തുന്നത്. ആദ്യത്തെ ഒരു ഷട്ടർ തുറക്കുന്നത് പതിനൊന്ന് മണിയായിരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു.  
 
ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ എന്ന നിലയിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞതോടെ തീരുമാനം മാറ്റിയിരുന്നു. ഇന്നലെ മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയായതോടെ നീരൊഴുക്കും കൂടി. ഇടുക്കിയിൽ മഴ ശക്തമായിത്തന്നെയായിരുന്നു. അതിനാലാണ് ട്രയൽ റൺ എന്ന തീരുമാനത്തിലേക്കെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments