Webdunia - Bharat's app for daily news and videos

Install App

മഴയും നീരൊഴുക്കും കുറഞ്ഞു, ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കില്ല; ജലനിരപ്പ് 2396.10 അടി

മഴയും നീരൊഴുക്കും കുറഞ്ഞു, ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കില്ല; ജലനിരപ്പ് 2396.10 അടി

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (08:37 IST)
മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞു. ശനിയാഴ്ച വരെ അണക്കെട്ടു തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ആവശ്യമെന്നാൽ തുറക്കാനുള്ള തീരുമാനവും ഉണ്ട്. ഡാമിലെ ജലനിരപ്പിൽ നേരിയ വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. രാവിലെ എട്ടുമണിയുടെ റീഡിങ് അനുസരിച്ച് 2396.10 അടിയാണ് ജലനിരപ്പ്.
 
ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ജലനിരപ്പ് 2397 അടിയിലെത്തുമ്പോൾ ഷട്ടറുകളുടെ ട്രയൽ റൺ നടത്താനും, 2399 അടിയിലെത്തുമ്പോൾ അവസാനത്തെ ജാഗ്രതാനിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കാനുമായിരുന്നു കെഎസ്‌ഇബിയുടെ തീരുമാനം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 2400 അടിയിലെത്തിയശേഷം റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ഉദ്യോഗസ്‌ഥർക്കു ലഭിച്ച നിർദേശം. 
 
മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്‌പാദനം മൂന്ന് ദിവസമായി പൂർണ്ണ തോതിലാണ്. ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ആവശ്യമെങ്കിൽ ഒരു അടി കൂടി ഉയർത്താം. ശേഷിക്കുന്ന അടി മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നാൽ വരുന്ന വെള്ളം ഒഴുകിയെത്തിയാൽ ശേഖരിക്കാനുള്ളതാണ്.
 
ഇത്തവണ ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത് ഇടുക്കിയിലാണ്. ജലനിരപ്പ് 2403 അടി കഴിഞ്ഞാലും ജലനിരപ്പ് രണ്ടടി കൂടി ഉയർത്താൻ കഴിയുന്ന തരത്തിലാണ് ഡാം നിർമ്മിച്ചിട്ടുള്ളത്. എങ്കിലും ആ നിർമ്മിതിയെ വിശ്വസിക്കാതെ ഡാം തുറക്കാനുള്ള നിലപാട് വൈദ്യുതി ബോർഡ് എതിർക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments