Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ബലാക്കോട്ട് മിന്നലാക്രമണത്തിൽ 300 പാക് ഭീകരർ കൊല്ലപ്പെട്ടുവെന്ന് മുൻ പകിസ്ഥാൻ നയതന്ത്ര പ്രതിനിധി

വാർത്തകൾ
, ഞായര്‍, 10 ജനുവരി 2021 (10:44 IST)
പുൽവാമ ഭീകരാക്രമണത്തിന് മാറുപടിയായി ഇന്ത്യ ബലാക്കോട്ടിൽ നടത്തിയ മിന്നലാക്രമണത്തിൽ 300 ഓളം പാക് ഭീകരർ കൊല്ലപ്പെട്ടതായി മുൻ പാക് നയതന്ത്ര പ്രതിനിധി. പാകിസ്ഥാനി ചാനലിലെ വാർത്താപരിപാടിയിൽ സംസരിയ്ക്കുന്നത്തിനിടെയാണ് അഗാ ഇലാഹി എന്ന മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ബലാക്കോട്ടിൽ കുറഞ്ഞ് 300 ഭീകരരെങ്കില്ലും കൊല്ലപ്പെട്ടുവെന്നായിരുന്നു അഗാ ഇലാഹിയുടെ വെളിപ്പെടുത്തൽ.
 
2019 ഫെബ്രുവരി 26നാണ് ബലക്കോട്ടിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 300 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു എങ്കിലും ബലാക്കോട്ടിൽ ഭീകര സാനിധ്യം ഉണ്ടായിരുന്നതായോ, ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടതായോ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യംചെയ്യാമെന്ന് നിയമോപദേശം: സഭാ സമ്മേളനം കഴിഞ്ഞാൽ ചോദ്യം ചെയ്യൽ