Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉച്ച ഭക്ഷണം കഴിയ്ക്കുന്നതിനായി ഡ്രൈവർ ആംബുലൻസ് നിർത്തിയിട്ടത് ഒന്നര മണിക്കൂർ, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഉച്ച ഭക്ഷണം കഴിയ്ക്കുന്നതിനായി ഡ്രൈവർ ആംബുലൻസ് നിർത്തിയിട്ടത് ഒന്നര മണിക്കൂർ, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
, വ്യാഴം, 13 ഓഗസ്റ്റ് 2020 (09:50 IST)
ഭുവനേശ്വർ: വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഡ്രൈവറുടെ വീഴ്ച മൂലം പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേ ഭക്ഷണം കഴിയ്ക്കാനായി ഡ്രൈവർ ആംബുലൻസ് ഒന്നര മണിക്കൂറോളം നിർത്തിയിടുകയായിരുന്നു. ഇതോടെ കുട്ടിയുടെ നില വഷളാവുകയും മരണം സംഭവിയ്ക്കുകയുമായിരുന്നു. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലാണ് സംഭവം ഉണ്ടായത്. 
 
പിആർഎം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരു വയസുള്ള കുഞ്ഞിനെ എസ്‌സി‌ബി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലേക്കുള്ള വഴിമധ്യേ ഭക്ഷണം കഴിയ്ക്കാനെന്ന് പറഞ്ഞ് റോഡരികിലെ ഒരു ദാബയ്ക്ക്  സമീപം ഡ്രൈവർ വാഹനം നിർത്തി. പിന്നീട് ഒന്നര മണീക്കൂറിന് ശേഷമാണ് ഡ്രൈവർ തീരികെയെത്തിയത്ത്. അപ്പോഴേക്കും കുഞ്ഞിന്റെ നില വഷളായിരുന്നു. സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാനിറ്റെെസര്‍ കുടിച്ച് അവശനിലയിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു