കിരീടം സ്വന്തമാക്കി ക്യാപ്റ്റൻ കൂളിന്റെ മഞ്ഞപ്പട: ധോണിയുടെ ചാണക്യതന്ത്രങ്ങൾ മാത്രമായിരുന്നില്ല ഈ വിജയത്തിന് കാരണം...

ധോണിപ്പടയ്ക്ക് മുന്നിൽ ഹൈദരാബാദിന് അടിപതറാനുള്ള കാരണങ്ങൾ ഇതാണ്

തിങ്കള്‍, 28 മെയ് 2018 (14:51 IST)
ഐ പി എല്ലിന്റെ പതിനൊന്നാം സീസണിൽ കിരീടം സ്വന്തമാക്കിയത് ചൈന്നെ സൂപ്പർകിങ്സ് ആണ്. രണ്ട് വർഷത്തെ വിലക്കിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മഞ്ഞപ്പട ആദ്യം മുതൽ ഫുൾ ഫോമിലായിരുന്നു. ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന് ചെന്നൈ കിരീടം സ്വന്തമാക്കിയപ്പോൾ പലരും കാരണം പറഞ്ഞത് ക്യാപ്റ്റൻ കൂൾ ധോണിയുടെ ചാണക്യതന്ത്രങ്ങളാണെന്നായിരുന്നു. 
 
എന്നാൽ, സീസണിലെ അവസാന കളിയിൽ ഹൈദരാബാദ് മുട്ടുകുത്തിയതിന് കാരണം ധോണി മാത്രല്ല കളിയിൽ ഹൈദരാബാദ് വരുത്തിയ ചില പിഴവുകൾ കൂടി ആയിരുന്നു.  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയത്തിലേക്ക് എത്തിച്ചതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
സന്ദീപ് ശർമ്മയും സിദ്ധാർഥ് കൗളുമാണ് ഹൈദരാബാദ് ടീമിന്റെ ശക്തരായ ബോളർമാർ. പക്ഷെ ഈ രണ്ടുപേർക്കും ഈ സീസണിൽ തന്റെ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. സീസണിന്റെ തുടക്കം മുതൽ ഇത് പ്രകടമായിരുന്നു.
 
കഴിഞ്ഞ കളിയിൽ ചെന്നൈയുടെ ജയത്തിനു നിർണായക പങ്ക് വഹിച്ചത് സന്ദീപ് വഴങ്ങി കൊടുത്ത റൺസുകളാണ്. ശിഖർ ധവാനും വില്ലിൺസനുമാണ്‌ ഹൈദരാബാദ് ടീമിൽ റൺസ് നേടിയത്, വില്ലിയൻസൺ 47 റൺസ് നേടിയപ്പോൾ ധവാന് വെറും 26 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 
 
വാട്സൺ ഉഗ്രൻ ഫോമിലായിരുന്നു ഇന്നലെ. 2008 മുതൽ ഐ പി എലിൽ ഉള്ള താരമാണ് അദ്ദേഹം. ആദ്യ ഓവറുകൾ പാഴാക്കി കളഞ്ഞെങ്കിലും പിനീട് ബോൾ നിലം തൊടാൻ വാട്സൺ അനുവദിച്ചില്ല. ഇതും ഹൈദരാബാദിന്റെ പരാജയത്തിന് കാരണമായി മാറി. 
 
നിർണായക ഓവറിലെ ബോളിങ് റാഷിദ് ഖാനെ ഏൽപിച്ചു. പക്ഷെ താരത്തിന്റെ ബോളിങ് പിഴവ് ചെന്നൈ സൂപ്പർ കിങ്സിന് അനുകൂലമായി വന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബെനിറ്റോ മുസ്സോളനി എന്ന് കുഞ്ഞിന് പേരിട്ടു; മാതാപിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി !