‘എന്നെ വെറുതേ വിട്, ഞാൻ മല കയറാനൊന്നും വന്നതല്ല‘- ബിജെപിയുടെ പ്രതിഷേധം കണ്ട് അന്തംവിട്ട് യുവതി

കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സംഘപരിവാർ- ‘ആളെ വിട് ചേട്ടന്മാരെ’ എന്ന് യുവതി

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (15:52 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് പോകാൻ യുവതി എത്തുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് പമ്പയിലും നിലയ്ക്കലും വൻ ജനക്കൂട്ടം. തനിക്ക് ചുറ്റിനും കൂടിയ ജനക്കൂട്ടം കണ്ട് വിജയവാഡ സ്വദേശിയായ നീലിമ അന്തംവിട്ടു. ഭർത്താവ് കിരൺകുമാർ കൂടെയില്ലായിരുന്നുവെങ്കിൽ നീലിമ ബോധംകെട്ട് വീഴുമായിരുന്നു, അത്രത്തോളം എത്തിയിരുന്നു കാര്യങ്ങൾ. 
 
കിരൺകുമാറും ഭാര്യ നീലിമയും പ്രതിഷേധങ്ങളുമായി എത്തിയ സംഘപരിവാർ ആളുകളെ കണ്ട് അന്തംവിട്ടു. തങ്ങൾ ശബരിമലയ്ക്കു പോകുവാൻ വന്നവരല്ലെന്ന് യുവതിയും ഭർത്താവും വ്യക്തമാക്കിയതോടെ പ്രതിഷേധം കെട്ടടങ്ങി. തങ്ങൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ വന്നതാണെന്നും ശബരിമല ദർശനം ലക്ഷ്യമല്ലെന്നും ഇവർ പറഞ്ഞു.
 
കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന ചിലയാളുകളെയാണ് പമ്പയിലും എരിമേലിയിലും നിലയ്ക്കലുമൊക്കെ കാണാൻ ആകുന്നത്. മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ചൈനയോടും റഷ്യയോടും അടുക്കുന്നു, ബന്ധം ഉടൻ പുനസ്ഥാപിക്കണം ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നിയമനിർമാണ സഭ പ്രതിനിധികൾ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത! ഇന്ത്യന്‍ നഗരങ്ങളില്‍ 9 യുകെ സര്‍വകലാശാല കാമ്പസുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി മോദി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയം; നയതന്ത്ര ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ട്രംപ്

USA SHUTDOWN: ധന അനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും

എട്ടാം ക്ലാസുകാരി ഗർഭിണിയായി, 13 കാരൻ സഹപാഠി പിടിയിൽ

അടുത്ത ലേഖനം
Show comments