ആദ്യ രാത്രി തന്നെ അത് സംഭവിച്ചു, അവൾക്ക് രതിമൂർച്ഛ ഉണ്ടായോ എന്ന് എങ്ങനെ അറിയും?

ചൊവ്വ, 20 നവം‌ബര്‍ 2018 (14:42 IST)
സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്. ചില പുരുഷന്മാരെ സംബന്ധിച്ച് ഒരു കടമ, അല്ലെങ്കിൽ ജോലി നിർവഹിക്കുന്ന ലാഘവത്തോടെയാണ് അവർ ലൈംഗികബന്ധത്തെ കാണുന്നത്. 
 
സ്ത്രീയുടെ ലൈംഗിക ഉത്തെജനവും സംതൃപ്തിയും തികച്ചും വിഭിന്നമാണ്. ചില സ്ത്രീകള്‍ക്ക് ലൈംഗിക കേളികള്‍ക്കിടയില്‍ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. സ്ത്രീയുമായി നല്ല ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവര്‍ തെറ്റിദ്ധാരണകള്‍ മാറ്റി സ്ത്രീയെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞേ മതിയാവൂ.
 
തന്റെ പങ്കാളിക്ക് ലൈംഗികബന്ധത്തിൽ രതിമൂർച്ഛ ഉണ്ടായോ എന്ന് പുരുഷൻ അവരോട് തന്നെ നേരിട്ട് ചോദിച്ചറിയേണ്ടതാണ്. പലരിലും വ്യത്യസ്ത തരത്തിലായതിനാൽ അവർക്ക് മാത്രമേ അതിന്റെ കറക്ടായ ഉത്തരം നൽകാൻ കഴിയൂ. 
 
സാധാരണ രതിമൂര്‍ച്ചയുണ്ടാകുമ്പോള്‍ സീല്‍ക്കാരം പുറപ്പെടുവിക്കുക, ഇണയെ ചേര്‍ത്തുപിടിക്കുക, ശ്വസോച്ഛ്വാസവും ഹൃദയമിടിപ്പും കൂടുക, വിയര്‍ക്കുക എന്നീ ലക്ഷണങ്ങളാണ് സ്ത്രീയിലും പുരുഷനിലും കാണാന്‍ കഴിയുക. ഏതാനും നിമിഷങ്ങള്‍ മാത്രമേ രതിമൂര്‍ച്ഛ നീണ്ടുനില്‍ക്കൂ. സ്ത്രീയെ സംബന്ധിച്ചിടത്തോളം രതിമൂര്‍ച്ച ലൈംഗിക അവയവങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. മനസും ശരീരവും പങ്കാളികളാണ്. ബന്ധപ്പെടുന്നതിന് മുന്‍പ് ഭര്‍ത്താവിന്‍റെ സ്നേഹലീലകള്‍ ഭാര്യയ്ക്ക് രതിമൂര്‍യിഛയിലെത്താന്‍ ആവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വര്‍ഷത്തില്‍ 350 പ്രാവശ്യം രതിമൂര്‍ഛയോ ?; ഈ പുരുഷന്മാര്‍ ഉടനൊന്നും മരിക്കില്ല - കാരണം ഇതാണ്