മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ലെന്ന് പറഞ്ഞ്കേട്ടപ്പോള്‍ സന്തോഷമുണ്ടെന്ന് ജയറാം!
കണ്ണന്റെ മുന്നില്‍ താനൊന്നുമല്ലെന്ന് ജയറാം, ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്ന് പാര്‍വതി
Publish Date: Fri, 16 Mar 2018 (12:10 IST)
Updated Date: Fri, 16 Mar 2018 (12:19 IST)
ഏറെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കാളിദാസ് ജയറാം നായകനായ ആദ്യ മലയാള ചിത്രം പൂമരം റിലീസ് ആയി. റിലീസ് ദിനം തന്നെ പൂമരം കണ്ടതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ജയറാമും പാര്‍വതിയും. ‘മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ആരോപറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി‘യെന്ന് ജയറാം പറയുന്നു.
ഇത്രയും നല്ലൊരു സിനിമയിലൂടെ നായകനായി കണ്ണന് വരാന്‍ സാധിച്ചത് മഹാഭാഗ്യമെന്നാണ്‍ ജയറാം പറയുന്നത്. ‘എബ്രിഡ് ഷൈന്‍ ജനങ്ങളെ എവിടെയെങ്കിലും ഞെട്ടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സാധാരണ സിനിമകളെ പൊളിച്ചെഴുതുന്നൊരു സംവിധാന വൈഭവമുണ്ട്. സത്യം പറഞ്ഞാല്‍ മോന്‍ അഭിനയിക്കുന്നുവെന്ന് വരെ മറന്നുപോയി."- എന്നായിരുന്നു ജയറാമിന്റെ പ്രതികരണം.
‘വളരെ മികച്ചൊരു സിനിമയാണ് പൂമരം. കണ്ണന്റെ സംഭാഷണവും അഭിനയവും ഒക്കെ നന്നായി. എബ്രിഡ് ഷൈന്റെ പിന്തുണ വലുതായിരുന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്." എന്നായിരുന്നു ജയറാമിന്റെ ഭാര്യയും നടിയുമായിരുന്ന പാര്‍വ്വതിയുടെ അഭിപ്രായം.
ഒന്നര വര്‍ഷമായി ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ കന്നിച്ചിത്രമാണ് പൂമരം. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. പൂമരം കാണാനായി ജയറാമിനും പാര്‍വ്വതിക്കുമൊപ്പം കാളിദാസനും എറണാകുളം പത്മ തിയേറ്ററില്‍ എത്തിയിരുന്നു.