"ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ"; സരിതയെ ‘ട്രോളി’ രഞ്ജിത്ത് ശങ്കര്‍

സരിതയെ ‘ട്രോളി’ രഞ്ജിത്ത് ശങ്കര്‍

Webdunia
ബുധന്‍, 16 മെയ് 2018 (14:21 IST)
വ്യത്യസ്‌തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ നടൻ ജയസൂര്യയ്‌ക്ക് പ്രത്യേക കഴിവാണ്. പുതുമയാർന്ന പല കഥാപാത്രങ്ങളായും ജയസൂര്യ പ്രേക്ഷകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് 'ഞാൻ മേരിക്കുട്ടിയിലെ' കഥാപാത്രവും.

പ്രേതത്തിലെയും ആടിലെയുമൊക്കെ കഥാപാത്രത്തിന്റെ കോസ്‌‌‌റ്റ്യൂമും ചിത്രം പോലെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജയസൂര്യയുടെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിതയാണ് ഇതിന്റെയൊക്കെ ഡിസൈനർ.
 
സരിതയുടെ ഡിസൈനർ ഷോപ്പിന്റെ പരസ്യം കൊച്ചി നഗരത്തിലെ ഹോര്‍ഡിങുകളില്‍ പൊങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്രാവശ്യം സരിതയുടെ മോഡൽ സ്വന്തം ഭർത്താവ് തന്നെയാണ്. 'ഞാൻ മേരിക്കുട്ടി'യിൽ ഭർത്താവായ ജയസൂര്യയ്‌ക്ക് വേണ്ടി തയ്യാറാക്കിയ സാരിയുടുത്തുള്ള ജയസൂര്യയുടെ ഫോട്ടോയാണ് പോസ്‌റ്ററുകളിൽ.
 
'ഞാന്‍ മേരിക്കുട്ടി'യുടെ സംവിധായകനായ രഞ്ജിത്ത് ശങ്കറാണ് ഈ പരസ്യത്തിന്റെ ഫോട്ടോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. "ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ" എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലാകുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments