Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുലു സ്‌റ്റൈല്‍ ഐക്കണ്‍സ് ഓഫ് ദി ഇയർ ജയസൂര്യയും പ്രയാഗയും, പ്രിയാ വാര്യരും റോഷനും സോഷ്യല്‍ മീഡിയ താരങ്ങൾ

ലുലു സ്‌റ്റൈല്‍ ഐക്കണ്‍സ് ഓഫ് ദി ഇയർ ജയസൂര്യയും പ്രയാഗയും

Lulu style icon of the year
കൊച്ചി , തിങ്കള്‍, 14 മെയ് 2018 (18:57 IST)
മൂന്നാമത് ലുലു ഫാഷൻ വീക്കിൽ സ്‌റ്റൈൽ ഐക്കൺ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും പ്രയാഗ മാർട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. പ്രിയാ വാര്യരും റോഷനും സോഷ്യൽ മീഡിയ താരങ്ങളായി. ഏറ്റവും സ്വീകാര്യത നേടിയ മെൻസ് ബ്രാൻഡിനുള്ള പുരസ്‌ക്കാരം സീലിയോ നേടിയപ്പോൾ വുമൻസ് ബ്രാൻഡായി വാൻ ഹ്യൂസൻ വുമൺ തിരഞ്ഞെടുക്കപ്പെട്ടു.
 
കൊച്ചിയിൽ മേയർ സൗമിനി ജെയിൽ, ലുലു ഡയറക്‌ടർ എം എ നിഷാദ്, ബോളിവുഡ് താരങ്ങളായ നേഹ സക്‌സേന, ജുനൈദ് ഷെയ്‌ഖ്, മലയാള സിനിമാ താരങ്ങളായ ദീപ്‌തി സതി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ് ലുലു ഗ്രൂപ്പ് കൊമ്മേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു റീട്ടെയില്‍ റീജിയണല്‍ മാനേജര്‍ സുധീഷ് നായർ‍, ലുലു റീടെയ്ല്‍ ബായിങ് ഹെഡ് ദാസ് ദാമോദരൻ‍, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
 
 
ഓൺലൈൻ വോട്ടെടുപ്പിലൂടെ വിജയികളെ നിശ്ചയിച്ച് അഞ്ച് ദിവസം നീണ്ട ഫാഷന്‍ വീക്കില്‍ 45 ഓളം ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി സിനിമാ താരങ്ങളും മോഡലിംഗ് രംഗത്തെ രാജ്യാന്തര പ്രശസ്തരും അണിനിരന്നു. എമര്‍ജിംഗ് വുമണ്‍സ് ബ്രാന്‍ഡ്- പെപ് ജീന്‍സ്, കിഡ്സ് വെയര്‍ ബ്രാന്‍ഡ്- അലന്‍ സോളി ജൂനിയർ‍,  ഏറ്റവും സ്വീകാര്യതയുള്ള മെന്‍സ് എസെന്‍ഷ്യല്‍സ് – ജോക്കി, ബെസ്റ്റ് എമെര്‍ജിംഗ് മെന്‍സ് വെയര്‍ ബ്രാന്‍ഡ്- സിൻ‍, ഏറ്റവും വളര്‍ച്ച നേടിയ അപ്പാരല്‍ ബ്രാന്‍ഡ് – പീറ്റര്‍ ഇംഗ്ലണ്ട്, വുമണ്‍സ് എസെന്‍ഷ്യല്‍സ് – ബ്ലോസ്സം,  ഇന്നവേറ്റീവ് ഫാഷന്‍ ബ്രാന്‍ഡ് – ബ്രേക്ക് ബൗണ്‍സ് എന്നിവയാണ് മറ്റ് പുരസ്‌ക്കാരങ്ങൾ നേടിയ ബ്രാൻഡുകൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫാഷന്‍ മാഗസിനുള്ള അവാര്‍ഡ് ‘മാൻ’ നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടപ്പാൾ പീഡനം; പൊലീസിൽ വീണ്ടും ഒത്തുകളി