Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരയായ മനുപ്രസാദിന് പേരുണ്ട്, വേട്ടക്കാരിയായ സ്ത്രീക്ക് പേരില്ല!- കപട സദാചാരബോധം മൂത്ത് മാനസിക രോഗിയായി മാറിയ ഒരു സ്ത്രീയാണ് അവരെന്ന് ജോമോൾ ജോസഫ്

ഇരയായ മനുപ്രസാദിന് പേരുണ്ട്, വേട്ടക്കാരിയായ സ്ത്രീക്ക് പേരില്ല!- കപട സദാചാരബോധം മൂത്ത് മാനസിക രോഗിയായി മാറിയ ഒരു സ്ത്രീയാണ് അവരെന്ന് ജോമോൾ ജോസഫ്
, വെള്ളി, 28 ജൂണ്‍ 2019 (08:21 IST)
രാത്രിയാകുമ്പോള്‍ ഓൺലൈനിലെ പച്ചലൈറ്റ് കണ്ട് ഫേസ്ബുക്കില്‍ പാഞ്ഞടുക്കുന്ന ഞരമ്പുരോഗികളെ പൊളിച്ചടുക്കിയ സംഭവത്തോടെയാണ് ജോമോൾ ജോശഫ് എന്ന മോഡൽ ജനശ്രദ്ധയാകർഷിച്ചത്. ഇപ്പോഴിതാ, വേട്ടക്കാര്‍ പുരുഷന്‍മാര്‍ മാത്രമല്ല, ഇരകളായും പുരുഷന്‍മാരുണ്ടെന്ന് ജോമോള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീയുടെ ഒപ്പം ജനറല്‍ സീറ്റില്‍ ഇരുന്നതിന് സ്ത്രീയുടെ പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിലാണ് ജോമോളുടെ പ്രതികരണം.
 
ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
 
വേട്ടക്കാര്‍ പുരുഷന്‍മാര്‍ മാത്രമല്ല, ഇരകളായും പുരുഷന്‍മാരുണ്ട്.
 
കപട സദാചാരബോധമെന്നത് വല്ലാത്ത ഒരു സാധനമാണ്. കെ.എസ്.ആര്‍.ടി.സി ബസിലെന്നല്ല സ്വകാര്യ ബസിലായാലും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് നടത്തുന്നതിന് നിയമമുണ്ട്. ഈ വാര്‍ത്തയില്‍ കാണുന്ന വിഷയം, ജനറല്‍ സീറ്റില്‍ തന്റെയടുത്ത് ഒരു പുരുഷന്‍ വന്നിരുന്നത് ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ്. മനുപ്രസാദ് എന്ന യുവാവിന് കാലിന് വൈകല്യമുണ്ട് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. വാര്‍ത്ത സത്യമെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് ആ സ്ത്രീയും, ബസ് തടഞ്ഞു നിര്‍ത്തി ആ യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസും മറുപടി പറഞ്ഞേ മതിയാകൂ.
 
1. ഒരു പുരുഷനും സ്ത്രീയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ ഒരു സീറ്റില്‍ ഒരുമിച്ചിരിക്കരുത് എന്ന് നിയമമുണ്ടോ?
2. ജനറല്‍ സീറ്റില്‍ ഇരുന്ന തന്റെയടുത്ത് ഒരു പുരുഷന്‍ വന്നിരുന്നതുകൊണ്ട് എന്ത് മാനക്കേടോ മാനഭംഗമോ ആണ് ആ സ്ത്രീക്ക് ഉണ്ടായത്?
3. കാലിന് വൈകല്യമുള്ള യുവാവിന് ഇരിക്കാനുള്ള സീറ്റ് ഒഴിഞ്ഞ് കൊടുക്കുക എന്നതോ അത്‌ന് സൌകര്യം നല്‍കുക എന്നതോ ആണുങ്ങളുടെ മാത്രം ബാധ്യതയാണോ? പരിഗണന എന്നത് സ്ത്രീക്ക് മാത്രം അവകാശപ്പെട്ട ഒന്നാണോ?
4. മനുപ്രസാദ് എന്ന യുവാവിനെ ആരുടെ പരാതിപ്രകരമാണ പോലീസ് ബസ് തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്? കസ്റ്റഡിയിലെടുക്കാനായി അയാള്‍ തെറ്റുകാരനെന്ന് പ്രഥമദൃഷ്ട്യാ പോലീസിന്‌ബോധ്യപ്പെട്ടോ?
5. പോലീസ് പരാതിക്കാരിയാട് അടുത്ത ദിവസം സ്റ്റേഷനിലേക്ക് വരാനായി പറഞ്ഞിട്ടും, യുവതി സ്റ്റേഷനില്‍ വരാതിരിക്കുകയും, യുവാവ് അന്നും വൈകല്യമുള്ള കാലുമായി സ്റ്റേഷനിലെത്തുകയും ചെയ്തു. പരാതിക്കാരി വരാത്ത സാഹചര്യമെങ്കില്‍ പോലീസ് വീണ്ടും ആ യുവാവിനെ എന്തിന് ബുദ്ധിമുട്ടിച്ചു?
6. ആ സ്ത്രീക്കെതിരെ കള്ളപ്പരാതി കൊടുത്തതിനും, യുവാവിനേയും, ബസ് യാത്രക്കാരെയും ബുദ്ധിമുട്ടിച്ചതിനും, അവരുടെ സമയം മെനക്കെടുത്തിയതിനും പോലീസ് കേസെടുക്കണം.
7. കപട സദാചാരബോധം മൂത്ത് മാനസീക രോഗിയായി മാറിയ ഒരു സ്ത്രീയാണ് അവര്‍. അവരെയാണ് കസ്റ്റഡിയിലെടുക്കേണ്ടത്. അവരെ കസ്റ്റഡിയിലെടുത്ത് വല്ല മാനസീകാരേഗ്യ കേന്ദ്രത്തിലും കൊണ്ടെത്തിച്ച് ചികില്‍സിക്കുന്നില്ല എങ്കില്‍ അവരിനിയും അടുത്ത ഇരയെ തേടിയിറങ്ങും!!
8. ഇരയായ മനുപ്രസാദിന് പേരുണ്ട്, വേട്ടക്കാരിയായ സ്ത്രീക്ക് പേരില്ല!!
 
നബി വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയട്ടെ, വ്യാജമായി സൃഷ്ടിക്കപ്പെടുന്ന സ്ത്രീപക്ഷ ഇരവാദം, നീതിനിഷേധം നേരിടുന്ന ഇരകളുടെ പോലും വിശ്വാസ്യത കളയും, ഇരവാദം ഒരാളെ വേട്ടയാടാനായി സൃഷ്ടിക്കപ്പെടേണ്ടതല്ല, മറിച്ച് നീതി നിഷേധിക്കപ്പെടുന്നവരുടെ കണ്ണുനീരില്‍നിന്നും ഉയര്‍ന്നുവരേണ്ടതാണ് ഇരവാദം!!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറി, ഉറങ്ങിക്കിടന്ന 3 കുട്ടികൾ മരിച്ചു; കലിപൂണ്ട നാട്ടുകാർ ഡ്രൈവറെ തല്ലിക്കൊന്നു