Select Your Language

Notifications

webdunia
webdunia
webdunia
webdunia

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ - അപ്പീൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കും

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ - അപ്പീൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കും

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ - അപ്പീൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കും
കൊച്ചി , തിങ്കള്‍, 2 ഏപ്രില്‍ 2018 (11:16 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചാകും അപ്പീൽ പരിഗണിക്കുക.

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് ജയരാജൻ നൽകിയ അപ്പീൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ ജയരാജന്‍ സമീപിച്ചത്.

കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ രണ്ട് ഹര്‍ജികളായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനു മുന്നാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്. കേസിലെ 25മത് പ്രതിയാണ് ജയരാജന്‍.

​മ​നോ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി ​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രേ യു​എ​പി​എ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയാണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നത്.

വ​ധ​ഗൂ​ഢാ​ലോ​ച​ന​യി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ജ​യ​രാ​ജ​നാ​ണെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാർത്താ അവതാരിക കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തു; വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി