‘അന്ന് കുരങ്ങിനോട് ഉപമിച്ചു, ഇന്ന് പുകഴ്ത്തി’- OMKV പറഞ്ഞ പാർവതിയെ അഭിനന്ദിച്ച് ജൂഡ് ആന്റണി ജോസഫ്

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (12:57 IST)
കസബ വിവാദത്തിൽ ഏറെ സൈബർ ആക്രമണങ്ങൾക്ക് ഇരയായ നടിയാണ് പാർവതി തിരുവോത്ത്. സിനിമ മേഖലയിൽ ഉള്ളവർ തന്നെ പാർവതിക്കെതിരെ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഉണ്ടായിരുന്നു. അന്ന് പാർവതിയെ കുരങ്ങിനോട് ഉപമിച്ചായിരുന്നു ജൂഡ് പോസ്റ്റിട്ടത്. എന്നാൽ, ഇന്നിപ്പോൾ പാർവതിയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് ജൂഡ്. 
 
വൈറസ് സിനിമയിലെ പ്രകടനത്തിനാണ് ജൂഡ് പാർവതിയെ പുകഴ്ത്തിയിരിക്കുന്നത്. മസാലക്കൂട്ടുകളില്ലാത്ത ഏച്ചു കെട്ടലുകളില്ലാത്ത പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച അതേപടി തുറന്നു കാണിച്ച വൈറസ് എന്ന സിനിമയെ വാനോളം പുകഴ്ത്തുകയും അഭിനയിച്ച താരങ്ങളെ അഭിനന്ദിക്കുകയും ചെയ്യുകയാണ് ജൂഡ്. ഇത്രയും താരങ്ങളെ കിട്ടിയിട്ടും അവരെ താരങ്ങളായി കാണാതെ അഭിനേതാക്കളായി ഉഗ്രമായി ഉപയോഗിച്ച ആഷിഖ് അബു തന്നെയാണ് താരമെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. 
 
അഭിനേതാക്കളുടെ മത്സരമായിരുന്നുവെന്ന് കുറിച്ച ജൂഡ് പാർവതിയേയും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ടോവിനോ ,ആസിഫ് ,Joju, ഇന്ദ്രേട്ടൻ ,ദിലീഷേട്ടൻ , പാർവതി ,റിമ,പൂർണിമ ചേച്ചി, സൗബിൻ മച്ചാൻ , ഷറഫ് മച്ചാൻ ,ചാക്കോച്ചൻ ,രേവതി മാം , ഭാസി ,ഇന്ദ്രൻസ് ചേട്ടൻ എന്നിങ്ങനെ അതി ഗംഭീര പ്രകടനങ്ങൾ ആണെന്നാണ് ജൂഡ് പറയുന്നത്. 
 
മുൻപ് കസബ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ജൂഡ് പാർവതിയെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. മുതലാളിമാര്‍ പറയുന്നതിനനുസരിച്ച്‌ ഓടുകയും ചാടുകയും ചെയ്ത് അഭ്യാസിയായി മാറിയ സര്‍ക്കസ് കൂടാരത്തിലെ ഒരു കുരങ്ങ് പ്രശസ്തിയാര്‍ജിച്ചപ്പോള്‍ തന്റെ മുതലാളിമാരെ തെറി പറയുന്നുവെന്നാണ് പാര്‍വതിയെ ഉന്നം വെച്ചുകൊണ്ട് ജൂഡ് അന്ന് പറഞ്ഞത്. ഈ കുരങ്ങിന് ആദ്യമേ സര്‍ക്കസ് കൂടാരം വേണ്ടെന്നുവെച്ചു പോകാമായിരുന്നു എന്നും അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലേ എന്നും ജൂഡ് ചോദിച്ചു. പോസ്റ്റില്‍ പാര്‍വതിയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും പോസ്റ്റില്‍ വന്ന ചില കമന്റുകളിലെ പ്രതികരണം പാര്‍വതിയെ ലക്ഷ്യം വച്ചതോടെയാണ് ചർച്ച ആ വഴിക്ക് തിരിഞ്ഞത്.       
 
എന്നാൽ, പിന്നാലെ തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങെന്ന് വിളിച്ച്‌ അധിക്ഷേപിച്ച ജൂഡ് ആന്തണി ജോസഫിനോട് OMKV പറഞ്ഞ് പാര്‍വതി രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു. OMKV എന്നെഴുതി കൈ ചൂണ്ടികാട്ടുന്നത് ഒരു തുണിയില്‍ ആലേഖനം ചെയ്ത ചിത്രമാണ് പാര്‍വതി ടീറ്റ് ചെയ്തത്. 'എല്ലാ സര്‍ക്കസ് മുതലാളിമാരോടും' എന്നും പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചുവച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേബി പൗഡര്‍ കാന്‍സര്‍ കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തി ജൂറി

പുലരുമോ സമാധാനം? ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ട്രംപ് ഈജിപ്തിലേക്ക്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments