Webdunia - Bharat's app for daily news and videos

Install App

ബംഗളുരു ലഹരിമരുന്ന് കേസ്: രാഗിണി ദ്വിവേദിയുടെ വിട്ടിൽ റെയ്ഡ്, സഞ്ജന ഗൽറാണിയ്ക്ക് നോട്ടീസ്

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (09:42 IST)
ബംഗളുരു മയക്കുമരുന്ന് കേസിൽ അന്വേഷണം കന്നഡ ചലച്ചിത്ര രംഗത്തെ കൂടുതൽ പേരിലേയ്ക്ക് നീളുന്നു. രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വീട്ടിൽ സെൺട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. രഗീണി ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവാനിരിയ്ക്കെയാണ് റെയ്ഡ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ശനിയാഴ്ചവരെ സമയം ചോദിച്ചിരുന്നെങ്കിലും സെൺട്രൽ ക്രൈം ബ്രാഞ്ച് ഇത് നിരസിച്ചിരുന്നു.
 
ചോദ്യംചെയ്യലിന് ഹാജരാകാൻ നടി സഞ്ജന ഗൽറാണിയോട് ക്രംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇന്ദ്രജിത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ അന്വേഷനം നീങ്ങുന്നത്. രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിനെയും ക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകാരുമായി നേരിട്ട് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്, 
 
സിനിമ മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായാണ് സൂചന. സഞ്ജന ഗൽറാണിയുടെ സഹായി രാഹുലാണ് പിടിയിലായത് എന്നാണ് അഭ്യൂഹങ്ങൾ. അതേസമയം ലഹരി മാഫിയയുമായി തനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഞ്ജന ട്വീറ്റ് ചെയ്തു. കന്നഡ സിനിമ മേഖലയിൽ 12 പേരെ കൂടി ചോദ്യം ചെയ്തേയ്ക്കും എന്നാണ് വിവരം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments