Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്കിന് പാർലമെന്റ് സമിതിയിൽ നിർദേശം, കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി

രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്കിന് പാർലമെന്റ് സമിതിയിൽ നിർദേശം, കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി
, വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (09:14 IST)
ഡല്‍ഹി: രാജ്യത്ത് ഏകീകൃത വൈദ്യുതി നിരക്ക് ഏർപ്പെടുത്തന്നത് ഊർജ്ജ വകുപ്പിനായുള്ള പാർലമെന്ററി സമിതി പരിഗണിയ്ക്കുന്നു. രാജ്യത്താകെ ഏകികൃത നിരക്ക് കൊണ്ടുവരുന്നത് പ്രായോഗികമാണോ എന്നതാണ് സമിതി പരിശോധിയ്ക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചു.
 
ഇതുമായി ബന്ധപ്പെട്ട് വിവിധ വൈദ്യുതി കമ്പനികളിൽനിന്നും പാർലമെന്ററി സമിതി അഭിപ്രായം തേടിയിരുന്നു. വൈദ്യുത ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിൽ നിരക്ക് കൂടുതലും രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ നിരക്ക് വളരെ കുറവുമാണ്. ഇത് പരിഹരിയ്ക്കാനാകുമോ എന്നാണ് സമിതി പരിശോധിയ്ക്കുന്നത്. എന്നാൽ സംസ്ഥന സർക്കാരുകൾ സ്വീകരിയ്ക്കുന്ന നിലപാട് ഇതിൽ പ്രധാനമാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരിമരുന്ന് കേസിൽ കുരുക്ക് മുറുകുന്നു, റിയ ചക്രബർത്തിയുടെ വസതിയിൽ എൻസിബി റെയ്ഡ്