Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തി സംഘർഷം ഇനി പരിഹരിയ്ക്കേണ്ടത് നയതന്ത്ര തലത്തിലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

അതിർത്തി സംഘർഷം ഇനി പരിഹരിയ്ക്കേണ്ടത് നയതന്ത്ര തലത്തിലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
, വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (08:25 IST)
ഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹരിയ്ക്കാനാകു എന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര ധാരണയിലെത്തുക എന്നത് ലോകത്തിന്റെ തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
ലഡാക്കിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അതിർത്തിയിൽ കരാറുകളും ധാരണകളുമുണ്ട്. അത് പാലിയ്ക്കാൻ ഇരു രാജ്യങ്ങൾക്കും ബാധ്യതയുണ്ട്. നയതന്ത്ര തലത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് എന്ന പൂർണ ബോധ്യം എനിയ്ക്കുണ്ട്. അതിർത്തിയിൽ നിലവിൽ സംഭവിയ്ക്കുന്നതിനെ വിലകുറച്ചു കാണുന്നില്ല.  അതിർത്തിയിൽ എന്താണോ സംഭവിയ്ക്കുന്നത് അത് ബന്ധങ്ങളെ ബാധിയ്ക്കും എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ഒക്ടോബര്‍ രണ്ടിന്: മുഖ്യമന്ത്രി