Webdunia - Bharat's app for daily news and videos

Install App

അപ്പാപ്പൻ, യൂത്തൻ, സ്കൂൾ പയ്യൻ, ബംഗാളി... - ഇവിടെ ഏത് റോളും പോകും, ഭീകരനാണിവൻ കൊടും ഭീകരൻ!

Webdunia
തിങ്കള്‍, 6 മെയ് 2019 (12:53 IST)
വെബ് സീരീസുകളുടെ കാലമാണിത്. അത്തരത്തിൽ ആളുകളിൽ പെട്ടന്ന് തന്നെ ഇഷ്ട സീരിസായി മാറിയ ടീമാണ് കരിക്ക്. കരിക്ക് ടീം ഇറക്കുന്ന സീരീസുകൾക്കെല്ലാം ആരാധകർ ഏറെയാണ്. സാധാരണക്കാരുടെ ജീവിതവുമായി ഏറെ അടുത്ത് നിൽക്കുന്ന സ്റ്റോറികളും സംഭാഷണങ്ങളുമാണ് കരിക്കിന്റെ പ്രത്യേകത. കരിക്കിന്റെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി.
 
കരിക്കിന്റെ നട്ടെല്ല് അതിൽ അഭിനയിക്കുന്നവർ തന്നെയാണ്. കരിക്കിൽ നിരവധി പേരുണ്ടെങ്കിലും പ്രധാന കഥാപാത്രങ്ങളിൽ ജോർജ്, ലോലൻ എന്നിവർക്കാണ് ഏറ്റവും അധികം ഫാൻസുള്ളത്. അനു കെ അനിയൻ എന്ന കായം‌കുളത്ത് കാരനാണ് ജോർജായി എത്തുന്നത്. 
 
വലിയൊരു ഫാൻ‌ബേസ് ഉണ്ടാക്കിയെടുക്കാൻ ഇതിനോടകം അനുവിന് കഴിഞ്ഞിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തത അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിൽ അനു അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന എപ്പിസോഡിൽ ബംഗാളിയായിട്ടാണ് അനു അഭിനയിച്ചത്. 
 
ഇതിനു മുന്നേ അപ്പാപ്പനായിട്ടും സ്കൂൾ പയ്യനായിട്ടും യൂത്തനായിട്ടും എല്ലാം അനു കരിക്കിൽ നിറഞ്ഞാടിയിട്ടുണ്ട്. ഏത് റോളാണെങ്കിലും അത് പെർഫെക്ട് ആയിട്ട് അവതരിപ്പിക്കുന്നതിൽ അനുവിനെ കഴിഞ്ഞേ മറ്റാരും ഉള്ളുവെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ല, പക്ഷെ ചൈനയ്‌ക്കോ? ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ത്ത് നിക്കി ഹേലി

സ്ഥിരം ഗതാഗതക്കുരുക്ക്, പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ തടഞ്ഞ് ഹൈക്കോടതി

അമേരിക്ക റഷ്യയില്‍ നിന്ന് രാസവളം ഇറക്കുമതി ചെയ്യുന്നെന്ന് ഇന്ത്യ; അതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ്

സിഡ്നി സ്വീനി ഷെക്സിയാണ്, ആറാട്ടണ്ണൻ ലെവലിൽ ട്രംപ്, അമേരിക്കൻ ഈഗിൾസ് ഷെയർ വില 23 ശതമാനം ഉയർന്നു

പാലക്കാട് പൂച്ചയെ കൊന്ന് കഷണങ്ങളാക്കുന്ന ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവം: യുവാവിനെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments