അശാസ്ത്രീയ പ്രചരണം, മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ചൊവ്വ, 24 മാര്‍ച്ച് 2020 (17:10 IST)
കോവിഡ് 19നെ കുറിച്ച് അശാസ്ത്രീയ പ്രചരണം നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേരള മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജനതാ കർഫ്യു ദിനത്തിൽ കോവിഡ് 19 നെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കും വിധം അശാസ്ത്രീയ പ്രചരണം നടത്തി എന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 
 
ദിനു എന്ന യുവാവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്തുണ അറിയിച്ചുള്ള മോഹൻലാലിന്റെ പരാമർശം വലിയ വിവദമായി മാറി.
 
ആരോഗ്യ പരവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ശബ്ദമുണ്ടാക്കുന്നത് മന്ത്രങ്ങൾക്ക് തുല്യമാണെന്നും ആ ശബ്ദ തരംഗത്തിൽ കോവിഡ് 19 വൈറസുകൾ നശിച്ചുപോകും എന്നുമായിരുന്നു മോഹൻ‌ലാലിന്റെ പ്രതികരണം. ഇതിനെരെ വലിയ വിമർശനമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മിനിമം ബാലൻസ് നിലനിർത്തേണ്ട, എടിഎമ്മുകളിൽ മൂന്ന് മാസത്തേക്ക് ചാർജ് ഈടാകില്ല, ആശ്വസ നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി