‘നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ല’ - കെവിന്റെ പിതാവ്

നീനുവിന്റെ പഠനച്ചിലവ് ഏറ്റെടുക്കും: വനിതാ കമ്മിഷൻ

Webdunia
ചൊവ്വ, 29 മെയ് 2018 (11:39 IST)
പ്രണയ വിവാഹത്തെ തുടർന്ന് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ ഭാര്യാ വീട്ടുകാർ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനയുടെ പഠനച്ചിലവ് മുഴുവൻ ഏറ്റെടുക്കുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ലെന്ന് കെവിന്റെ പിതാവ് രാജൻ അറിയിച്ചു. 
 
പരാതി സ്വീകരിച്ച് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കെവിനെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഒരു പകല്‍ മുഴുവന്‍ ക്വട്ടേഷന്‍ സംഘം മകനെ കൊണ്ടു നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാനാണ് തീരുമാനമെന്നും കെവിന്റെ പിതാവ് അറിയിച്ചു.
 
അക്രമി സംഘം പുലര്‍ച്ചെ ഒരു മണിയോടെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. പുലര്‍ച്ചെ ആറുമണിക്ക് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും എസ്ഐ പരാതി സ്വീകരിച്ചില്ല. വൈകിട്ട് ഡിവൈഎസ്പി എത്തിയ ശേഷമാണ് പൊലീസ് പരാതി വാങ്ങിയതെന്നും രാജന്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസം മകളെ കാണണമെന്ന ആവശ്യവുമായി നീനുവിന്റെ പിതാവും അമ്മയും എത്തിയിരുന്നു. നീനുവിനെ കാണണമെന്നും അമ്മ കാറില്‍ ഉണ്ടെന്നും സഹോദരന്‍ ഷാനു ചാക്കോ ആവശ്യപ്പെട്ടു. മകള്‍ ഇവിടെ ഇല്ലെന്നും ഹോസ്‌റ്റലില്‍ ആണെന്നും താന്‍ പറഞ്ഞതോടെ അവര്‍ തിരിച്ചു പോയെന്നും രാജന്‍ വ്യക്തമാക്കി.
 
കെവിനെ കണ്ടെത്താന്‍ പ്രാദേശികമായ സഹായം ലഭിച്ചോ എന്നതില്‍ സംശയമുണ്ട്. മാന്നാനത്തെ വീട്ടില്‍ കഴിഞ്ഞ മകനെ ക്വട്ടേഷന്‍ സംഘം കണ്ടെത്തുകയായിരുന്നു. പ്രതികളെ എല്ലാവരെയും പിടികൂടണമെന്നാണ് ആവശ്യമെന്നും രാജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍

തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു

മിനി വാനുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നു; മൗനം പാലിച്ച് മോട്ടോര്‍ വാഹന വകുപ്പ്

അടുത്ത ലേഖനം
Show comments