കെവിനെ സ്വന്തം വീട്ടുകാർ ഇല്ലാതാക്കിയപ്പോൾ നീനു തളർന്നുവീണത് മണ്ണിലേക്കല്ല, ജോസഫിന്റെ കൈകളിലേക്കാണ്!

നീനു മറ്റൊരു കാഞ്ചനമാല ആകാതിരിക്കട്ടെ!

Webdunia
ബുധന്‍, 30 മെയ് 2018 (08:57 IST)
സമൂഹമനസാക്ഷിയെ നടുക്കിയ കെവിൻ കൊലക്കേസിൽ സമൂഹം വിരൽ ചൂണ്ടുന്നത് കൃത്യമായും പൊലീസിന്റെ അനാസ്ഥയിലേക്കാണ്. പ്രീയപ്പെട്ടവന്റെ മരണത്തിന് കാരണം സ്വന്തം അച്ഛനും അമ്മയും സഹോദരനും ആണെന്ന് അറിയുമ്പോൾ ഒരു പെൺകുട്ടിക്കുണ്ടാകുന്ന അവസ്ഥയെന്താകും? അതാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കാണുന്നത്. 
 
കെവിന്റെ മരണത്തോടെ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത് നീനുവിന്റെ ജീവിതമാണ്. എന്നാൽ, നീനുവിനെ ആർക്കും വിട്ടുകൊടുക്കില്ലെന്നും അവളെ ഇനിമുതൽ തങ്ങൾ സംരക്ഷിക്കുമെന്നും പറഞ്ഞ കെവിന്റെ പിതാവ് - ജോസഫ്, ആ മനുഷ്യനെ ഓർത്ത് അഭിമാനിക്കുകയാണ് സോഷ്യൽ മീഡിയ. 
 
സുനിത ദേവദാസിന്റെ വൈറലാകുന്ന പോസ്റ്റ്:
 
ഒരാൾ അച്ഛനാവുന്നത് എപ്പോഴാണ് ? 
തന്റെ ബീജം ഗർഭപാത്രത്തിൽ നിക്ഷേപിക്കുമ്പോഴാണോ ? അതോ 'അമ്മ കുഞ്ഞിനോട് ഇതാണ് നിന്റെ അച്ഛൻ എന്ന് പറയുമ്പോഴോ ? 
അല്ലെങ്കിൽ ആരാണ് അച്ഛൻ ?
 
അതിന്റെ ഉത്തരം ഇന്ന് നമുക്ക് മുന്നിൽ നിൽക്കുകയാണ് . ഒരു വിശദീകരണവും ഡെഫനിഷനും ചർച്ചയും ആവശ്യമില്ലാതെ ഒരാൾ മഹാമേരു പോലെ അച്ഛൻ എന്ന കനിവിന്റെയും കരുത്തിന്റെയും ഉറവയായി ഇതാ നമുക്ക് മുന്നിൽ .
 
കൊലചെയ്യപ്പെട്ട കെവിന്റെ അച്ഛൻ ജോസഫ് .
 
അച്ഛനും അമ്മയും കൂടപ്പിറപ്പും ചേർന്ന് കെവിനെ കൊലപ്പെടുത്തിയപ്പോൾ നീനു തളർന്നു വീണത് മണ്ണിലേക്കല്ല . ജോസഫിന്റെ കൈകളിലേക്കാണ് . കെവിൻ കൊല്ലപ്പെട്ടപ്പോൾ മുതൽ നാം നീനുവിനെ കാണുന്നത് ജോസഫിന്റെ കരുത്തുള്ള ചുമലിൽ തലചായ്ച്ചു നിൽക്കുന്നതാണ് .
 
നീനുവിന്റെ കരച്ചിലിനേക്കാൾ ഉള്ളുലക്കുന്നതാണ് ജോസഫിന്റെ ദൃശ്യം .
 
അക്ഷോഭ്യനായി , കരുത്തനായി , നീനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ജോസഫ് അച്ഛനായി . ഒറ്റ ദിവസം കൊണ്ട് . 
അത് കൊണ്ടുതന്നെയാണ് 20 കൊല്ലം ഒപ്പം ജീവിച്ച അച്ഛനോടൊപ്പം പോകാൻ ഇനി താനില്ലെന്നും ഇനിയുള്ള കാലം ജോസഫിന്റെ കുടുംബത്തോടൊപ്പം കഴിയുമെന്നും നീനു പറയുന്നത് .
 
അച്ഛനും അമ്മയുമൊക്കെ ഉണ്ടാവുന്നത് ജന്മം നൽകിയത് കൊണ്ടല്ല . 
ഒരാൾ അച്ഛനോ അമ്മയോ ആവുന്നത് ഉള്ളിൽ കനിവുറവ ഉണ്ടാവുമ്പോഴാണ് . മക്കളെ മനസ്സിലാക്കുമ്പോഴാണ് .
 
ഈ അച്ഛന്റെ മുന്നിൽ സ്നേഹത്തോടെ തല കുനിക്കുന്നു .
 
ഒരേയൊരു ആഗ്രഹം മാത്രം . നീനു മറ്റൊരു കാഞ്ചനമാല ആവാതിരിക്കട്ടെ . അവളെ താങ്ങാനും ചേർത്ത് പിടിക്കാനും സ്നേഹിക്കാനും ഒരുപാടു മനുഷ്യർ ഉണ്ടാവട്ടെ . 
അച്ഛനും മകൾക്കും നല്ലത് വരട്ടെ . നന്മകൾ ....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments