കെവിന് ഇറങ്ങിയോടാൻ കഴിയില്ലായിരുന്നു, അവനെ റോഡിൽ ഇറക്കികിടത്തുന്നത് കണ്ടു: അനീഷിന്റെ വെളിപ്പെടുത്തൽ
കെവിൻ ഇറങ്ങിയോടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല: അനീഷ്
Publish Date: Wed, 30 May 2018 (11:55 IST)
Updated Date: Wed, 30 May 2018 (11:56 IST)
കോട്ടയത്ത് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കെവിന്റെ ബന്ധുവും സുഹ്രത്തുമായ അനീഷ്. കെവിന്റേത് കൊലപാതകമാണെന്ന് സംശയിക്കാവുന്ന മൊഴിയാണ് അനീഷ് നൽകിയിരിക്കുന്നത്. മൃതദേഹം കണ്ട തോട്ടിനടുത്തെ സ്ഥലത്ത് കെവിനെ ഇറക്കിക്കിടത്തുന്നത് കണ്ടുവെന്നാണ് അനീഷ് പറഞ്ഞിരിക്കുന്നത്.
‘മര്‍ദനമേറ്റതിനാല്‍ താന്‍ ഏറേക്കുറെ അബോധാവസ്ഥയിലായിരുന്നു. മാത്രമല്ല കെവിന്‍ ഇറങ്ങിയോടി എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. മര്‍ദനമേറ്റ് പൂര്‍ണമായും തളർന്ന് പോയ കെവിന് എത്രയൊക്കെ കഷ്ടപ്പെട്ടാലും ഓടാൻ കഴിയുമായിരുന്നില്ല’ - അനീഷ് പറയുന്നു.
തലയ്ക്കായിരുന്നു തനിക്ക് അടിയേറ്റത്. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അനീഷ് പറഞ്ഞു. കെവിന്‍ ഓടിപ്പോയെന്നായിരുന്നു പ്രതികൾ ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അനീഷ് നൽകിയിരിക്കുന്നത്.