Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെവിൻ വധം: ചാടിപ്പോയ കെവിനെ എത്ര തിരഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പ്രതികളുടെ മൊഴി

ചാടിപ്പോയ കെവിനെ എത്ര തിരഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പ്രതികളുടെ മൊഴി

Kevin Murder
കോട്ടയം , ചൊവ്വ, 5 ജൂണ്‍ 2018 (08:21 IST)
കാറിൽ നിന്നു ചാടിപ്പോയ കെവിനെ കണ്ടെത്താൻ മേയ് 28ന് ഉച്ചവരെ തെന്മല ചാലിയക്കരയിൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ലെന്ന് പ്രതികളുടെ മൊഴി. മരണകാരണം സംബന്ധിച്ച ചില സംശയങ്ങൾ തീർക്കുന്നതിന് അന്വേഷണ സംഘം പ്രതികളെ ഇന്നലെ വീണ്ടും ചോദ്യം ചെയ്‌തിരുന്നു. ഗുണ്ടാസംഘം കോട്ടയത്തുനിന്നു തട്ടിക്കൊണ്ടുപോയ കെവിൻ ചാലിയക്കരയിൽ വച്ച് കാറിൽ നിന്നു രക്ഷപ്പെട്ടെന്നാണു പ്രതികളുടെ മൊഴി. കെവിന്റെ പിന്നാലെ ഓടിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
 
രാവിലെ ഏഴു വരെ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനയില്ല. തുടർന്ന് സാനുവിന്റെ നേതൃത്വത്തിൽ ഒരു സംഘം കോട്ടയത്തേക്കു മടൺഗുകയും. സംഘത്തിലെ ബാക്കി ഒൻപതു പേർ ഉച്ചയ്ക്ക് പന്ത്രണ്ടോടെ തിരികെ സ്ഥലത്തെത്തി കെവിനെ തിരയുന്നത് തുടരുകയും ചെയ്‌തെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
 
ഇതേസമയം കെവിന്‍ കൊലക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി‍. കൊലക്കേസിലെ പ്രതികളെ സംരക്ഷിച്ച എസ്‌ഐയുമായി ഉമ്മന്‍ചാണ്ടിയ്‌ക്ക് അടുത്ത ബന്ധമാണുള്ളതെന്നും കോടിയേരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ: നിയന്ത്രണത്തിലേക്കെന്ന് സൂചന, മെയ് 17 ന് ശേഷം ആർക്കും രോഗബാധ ഉണ്ടായിട്ടില്ല