Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിയുതിർത്തത് ഷാർപ്പ് ഷൂട്ടർ, കൂടെ ക്രിമിനൽ കേസ് പ്രതിയും; ബ്യൂട്ടി പാർലര്‍ വെടിവയ്‌പ് കേസിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്!

beauty parlour case
കൊച്ചി , ബുധന്‍, 6 മാര്‍ച്ച് 2019 (17:34 IST)
നടി ലീനാ മരിയപോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് കാസർകോട് ഉപ്പള സ്വദേശിയാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഷാർപ്പ് ഷൂട്ടർ എന്ന് അറിയപ്പെടുന്ന ഇയാൾ അധോലോക നായകൻ രവി പൂജാരയുടെ അടുത്ത അനുയായിയാണ്. ഇയാൾക്കൊപ്പം ബൈക്കിലെത്തിയ കറുത്ത വസ്ത്രധാരി മറ്റൊരു ക്രിമിനൽ കേസ് പ്രതിയാണ്. സംഭവശേഷം ഇരുവരും വിദേശത്തേക്ക് കടന്നതായാണ് വിവരം.

ഇരുവരുടെയും ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങളും തുടങ്ങി. അതേസമയം, ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വെടിവയ്പ് നടത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. കൊച്ചിയിലെയും മംഗലാപുരത്തെയും ഗൂണ്ടാസംഘങ്ങളുമായി ബന്ധമുള്ള രണ്ടു ഡോക്ടര്‍മാരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്സൈറ്റ് തിരിച്ചുകിട്ടിയില്ല; സഹായിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ്