'നിങ്ങൾ എന്തു വേണമെങ്കിലും ആയിക്കോളൂ’; മീറ്റ് ചെയ്തപ്പോഴൊക്കെ കോടിയേരി പറഞ്ഞതിങ്ങനെ, ഭാര്യ അനുനയിപ്പിക്കാൻ ശ്രമിച്ചു! - പുതിയ വെളിപ്പെടുത്തൽ

Webdunia
ഞായര്‍, 23 ജൂണ്‍ 2019 (11:19 IST)
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പുതിയ വഴിത്തിരിവ്. സംഭവത്തിൽ കോടിയേരിയും ഭാര്യ വിനോദിനിയും ഇടപെട്ടിട്ടുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തുന്നു. കോടിയേരി ബാലകൃഷ്ണനുമായും ഭാര്യ വിനോദിനി ബാലകൃഷ്ണനുമായും നേരത്തേ തന്നെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എന്നാണ് പരാതിക്കാരിയായ യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  
 
ബിനോയ് ഉള്‍പ്പെട്ട വിഷയം കോടിയേരി ബാലകൃഷ്ണനുമായി പലതവണ കണ്ട് സംസാരിച്ചിരുന്നു എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇക്കാര്യം കോടിയേരിയുടെ കുടുംബവുമായും സംസാരിക്കുന്നുണ്ട് എന്നും യുവതി മൊഴി നല്‍കി. 
 
നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ പല തവണ കോടിയേരിയെ കണ്ടുവെന്നും എന്നാൽ, അപ്പോഴൊക്കെ ‘നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് യുവതി പറയുന്നു. 
 
അതിനിടെ സംഭവം ഒതുക്കാന്‍ കോടിയേരിയുടെ ഭാര്യ ഇടപെട്ടിട്ടുണ്ട് എന്നും ഇവർ വെളിപ്പെടുത്തുന്നു. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയില്‍ എത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു എന്നാണ് യുവതിയും കുടുംബവും വെളിപ്പെടുത്തുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എയർ ട്രാഫിക് സിസ്റ്റത്തിൽ സാങ്കേതിക തകരാർ, ഡൽഹി വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments