Webdunia - Bharat's app for daily news and videos

Install App

‘ജോളിപ്പേടി’യിൽ കൂടത്തായ്, കുട്ടികൾ അലറിക്കരയുന്നു, ഉറക്കമില്ലാതെ സ്ത്രീകൾ !

ചിപ്പി പീലിപ്പോസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (12:22 IST)
കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. അടുത്ത് പരിചയമുണ്ടായിരുന്ന ജോളി ഇത്രയും കൊലപാതകങ്ങൾ ചെയ്തുവെന്ന് വിശ്വസിക്കാൻ ഇപ്പോഴും സ്ത്രീകൾ അടക്കമുള്ള നാട്ടുകാർക്ക് സാധിച്ചിട്ടില്ല. പലർക്കും ഇപ്പോൾ മനസമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ തന്നെ പറയുന്നു. 
 
കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്. ജോളി ഇടക്കിടെ സമീപത്തുള്ള അംഗണ്‍വാടിയില്‍ വരും. സുഖവിവരമന്വേഷിക്കും. കുശലാന്വേഷണം നടത്തുമെന്ന് അവിടുത്തെ ടീച്ചർ പറയുന്നു. 
 
അംഗണ്‍വാടിയില്‍ വരാറുണ്ടായിരുന്നുവെങ്കിലും ഒരിക്കലും കുട്ടികളുമായി ജോളി സംസാരിക്കാറുണ്ടായിരുന്നില്ല. കുട്ടികളുടെ അടുത്തേക്ക് പോകില്ല, അവരോട് സ്നേഹം കാണിച്ചിരുന്നില്ല എന്ന് പൊന്നാമറ്റം തറവാട്ടിനടുത്ത അംഗണ്‍വാടി ടീച്ചറായിരുന്ന ഏലിയാമ്മ ഓര്‍ക്കുന്നു.
 
ജോളിയുടെ പുതിയ മുഖം അനാവരണം ചെയ്യപ്പെട്ടതോടെ വലിയ ആഘാതത്തിലാണ് നാട്ടുകാര്‍. ഇത്രയും കാലം നാട്ടുകാരുമായി ജോളി സൗഹൃദത്തോടെ സംസാരിക്കുമ്‌ബോള്‍ പുതിയ കൊലപാതകം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു ജോളിയുടെ മനസ്സെന്ന തിരിച്ചറിവാണ് ഞെട്ടലിന്റെ ആഴം വര്‍ധിപ്പിക്കുന്നത്.
 
കുട്ടികള്‍ ജോളിയെപ്പേടിച്ച് കരയുന്നു. സുഹൃത്തിന്റെ ഭാര്യ രാത്രി ഉറക്കത്തില്‍ ജോളിയെന്ന് വിളിച്ച് അലമുറയിട്ടു. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എല്ലാ പരിപാടികളിലും ജോളി പങ്കെടുക്കാറുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments