ദിലീപിനെ പോയി കണ്ടത് എല്ലാവരും കൊട്ടിഘോഷിച്ചു, നടിയെ പോയി കണ്ടതിനെ കുറിച്ച് ആർക്കുമൊന്നും അറിയണ്ട: കെ പി എസ് സി ലളിത

ദിലീപിനെ മാത്രമല്ല നടിയേയും നേരിട്ട് പോയി കണ്ടിരുന്നു, അതിനെ കുറിച്ചെന്താ ആരുമൊന്നും ചോദിക്കാത്തത്? - കെപിഎസ്‌സി ലളിത ചോദിക്കുന്നു

Webdunia
ശനി, 7 ജൂലൈ 2018 (15:01 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായപ്പോൾ സിനിമാമേഖലയിൽ നിന്നും നിരവധിയാളുകൾ അദ്ദേഹത്തെ കാണാൻ ജയിലിൽ എത്തിയിരുന്നു. ജയറാം, നാദിർഷാ, കാവ്യാ മാധവൻ, ഗണേഷ് കുമാർ, കെ പി എസ് സി ലളിത തുടങ്ങിയവർ അക്കൂട്ടത്തിൽ ഉണ്ടായി. ഇത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. 
 
ദിലീപിനെ ജയിലില്‍ പോയി കണ്ടതിനെ എല്ലാവരും കൊട്ടിഘോഷിച്ചുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിച്ച നടിയെ പോയി കണ്ടത് ആരും പറയുന്നില്ലെന്ന് നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസ്‌സി ലളിത. 
 
നടി ആക്രമിക്കപ്പെട്ട സമയത്ത് അവളെ നേരിട്ട് കാണാൻ പോയിരുന്നു. നടി രമ്യാ നമ്പീശന്റെ വീട്ടിലായിരുന്നു അവൾ ഉണ്ടായിരുന്നത്. ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. മുഴുവൻ സമയവും അവൾ കരയുകയായിരുന്നു. അന്ന് എന്നോട് ആരും ഒന്നും ചോദിച്ചില്ല, ക്യാമറയും പിടിച്ച് ആരും വന്നതുമില്ല.’ - ലളിത പറയുന്നു. 
 
‘നടിയെ പോയി കണ്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ കാണാന്‍ ജയിലില്‍ പോയത്. അത് വലിയ കുറ്റമായി. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ മനസാക്ഷി പറഞ്ഞ കാര്യമാണ് ഞാന്‍ ചെയ്തത്’ – ലളിത കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments