Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമ്മനം ഹിന്ദു തീവ്രവാദി, എത്രയും പെട്ടന്ന് സംസ്ഥാനം വിടണം; മിസോറമിൽ പ്രതിഷേധം ശക്തമാകുന്നു

പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട! - കുമ്മനത്തെ വേണ്ടെന്ന് മിസോറം

കുമ്മനം ഹിന്ദു തീവ്രവാദി, എത്രയും പെട്ടന്ന് സംസ്ഥാനം വിടണം; മിസോറമിൽ പ്രതിഷേധം ശക്തമാകുന്നു
, വെള്ളി, 1 ജൂണ്‍ 2018 (11:20 IST)
മിസോറം ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട കുമ്മനം രാജശേഖരന് നേരെ മിസോറമിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ. കുമ്മനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണ് മിസോറം. ഇവിടെ ഗവർണറായി എത്തിയിരിക്കുന്നത് ഹൈന്ദവ തീവ്രവാദിയാണെന്നാണ് അവിടുത്തെ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം. 
 
പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് കുമ്മനത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ പുറത്തിറങ്ങിയ മിസോറാം പോസ്റ്റ് എന്ന പത്രത്തിന്റെ ആദ്യ പേജിലെ വാര്‍ത്തയായിരുന്നു ഇത്. കുമ്മനം കേരളത്തിൽ മതേതരത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഇവർ റിപ്പോർട്ടിൽ പറയുന്നു.
 
webdunia
ക്രിസ്ത്യാനികള്‍ക്കെതിരായും ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് എതിരായും നിലപാടുകള്‍ എടുത്തിട്ടുള്ള ആളാണ് കുമ്മനമെന്നും കത്തില്‍ ആരോപിക്കുന്നു. അങ്ങനെയൊരാളെ മിസോറമിലെ ഗവർണറായി നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. 
 
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു. ഏതായലൌം കുമ്മനത്തിന്റെ ഈ അവസ്ഥ ട്രോളർമാർ ഏറ്റെടുത്തു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൽപിജി സിലിണ്ടറിന് 48.50 രൂപ വർദ്ധനവ്