Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലക്ഷ്മി രാജീവ്‌

സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലക്ഷ്മി രാജീവ്‌
ത്രിശൂര്‍ , ചൊവ്വ, 16 ഏപ്രില്‍ 2019 (16:09 IST)
വിഷു ദിനത്തില്‍ കണ്ണ് തുറക്കാതെ ഹോട്ടലിൽ നിന്ന് അമ്പലത്തിലെത്തി ദര്‍ശനം നടത്തിയെന്ന  തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രസ്‌താവനയെ പരിഹസിച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അവര്‍ പ്രതികരിച്ചത്.

കണ്ണ് തുറക്കാതെ എല്ലാം ചെയ്ത് വല്ലയിടത്തും വീണ് തല പൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി പോസ്‌റ്റില്‍ കുറിച്ചു.

ലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:

കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടൽ റൂമിൽ നിന്നിറങ്ങി നേരെ തിരുവമ്പാടിയിൽ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കിൽ സർക്കാരിന് അതുമൊരു ബാധ്യത ആയേനെ.

കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.

കഴിഞ്ഞ ഇരുപത്തി നാലു വർഷമായി വീട്ടിൽ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാൻ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും,സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണർന്നു മറ്റുള്ളവർക്ക് കാണാൻ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആൾ ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകൾ ആയിരിക്കുമെന്നും ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംസങ് ഗ്യാലക്സി A2 ഉടൻ ഇന്ത്യൻ വിപണിയിലെത്തും, വില വെറും 5,290 രൂപ