ഇടുക്കിയിൽ മഴയ്‌ക്ക് നേരിയ ശമനം; എം എം മണി ഇന്ന് ഡാം സന്ദർശിക്കും

ഇടുക്കിയിൽ മഴയ്‌ക്ക് നേരിയ ശമനം; എം എം മണി ഇന്ന് ഡാം സന്ദർശിക്കും

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (08:44 IST)
മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞു. ശനിയാഴ്ച വരെ അണക്കെട്ടു തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഇന്ന് മന്ത്രി എം എം മണി ഇടുക്കി അണക്കെട്ട് സന്ദർശിക്കും. കളക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും നടക്കും. പരീക്ഷണ തുറക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക.
 
രാവിലെ ആറുമണിയുടെ റീഡിങ് അനുസരിച്ച് 2396.10 അടിയാണ് ജലനിരപ്പ്. ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ജലനിരപ്പ് 2397 അടിയിലെത്തുമ്പോൾ ഷട്ടറുകളുടെ ട്രയൽ റൺ നടത്താനും, 2399 അടിയിലെത്തുമ്പോൾ അവസാനത്തെ ജാഗ്രതാനിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കാനുമായിരുന്നു കെഎസ്‌ഇബിയുടെ തീരുമാനം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 2400 അടിയിലെത്തിയശേഷം റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ഉദ്യോഗസ്‌ഥർക്കു ലഭിച്ച നിർദേശം. 
 
മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്‌പാദനം മൂന്ന് ദിവസമായി പൂർണ്ണ തോതിലാണ്. ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ആവശ്യമെങ്കിൽ ഒരു അടി കൂടി ഉയർത്താം. ശേഷിക്കുന്ന അടി മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നാൽ വരുന്ന വെള്ളം ഒഴുകിയെത്തിയാൽ ശേഖരിക്കാനുള്ളതാണ്.
 
ഇത്തവണ ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത് ഇടുക്കിയിലാണ്. ജലനിരപ്പ് 2403 അടി കഴിഞ്ഞാലും ജലനിരപ്പ് രണ്ടടി കൂടി ഉയർത്താൻ കഴിയുന്ന തരത്തിലാണ് ഡാം നിർമ്മിച്ചിട്ടുള്ളത്. എങ്കിലും ആ നിർമ്മിതിയെ വിശ്വസിക്കാതെ ഡാം തുറക്കാനുള്ള നിലപാട് വൈദ്യുതി ബോർഡ് എതിർക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments